ആയുസ്‌ നിശ്‌ചയിക്കുന്ന ജീന്‍ കണ്ടെത്തി

ആയുസ്‌ നിശ്‌ചയിക്കുന്ന ജീന്‍ കണ്ടെത്തി

ആയുസ്‌ നിശ്‌ചയിക്കുന്ന ജീന്‍ കണ്ടെത്തി

യുവത്വത്തിന്റെ പ്രഭവകേന്ദ്രമായ ജീനുകളെ ബ്രിട്ടീഷ്‌ ശാസ്‌ത്രജ്‌ഞര്‍ കണ്ടെത്തി. ലണ്ടന്‍ യൂണിവേഴ്‌സിറ്റി കോളജിലെ ശാസ്‌ത്രസംഘമാണു സുപ്രധാനമായ ഈ കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്‌.

ഹൃദ്രോഗം മുതല്‍ അള്‍ഷിമേഴ്‌സ് വരെയുള്ള രോഗങ്ങള്‍ക്കു തടയിടാന്‍ പുതിയ കണ്ടെത്തല്‍ വഴി തെളിക്കുമെന്നാണു പ്രതീക്ഷ.

ഇന്‍സുലിന്‍ അടങ്ങിയ ചില തരം ജീനുകള്‍ പുഴുക്കളുടേയും ഈച്ചകളുടേയും എലികളുടേയും ആയുസ്‌ വര്‍ധിപ്പിക്കുന്നതായി കണ്ടെത്താനായി. ഇത്തരം ജീനുകളിലെ ജനിതകവ്യതിയാനങ്ങളാണു മനുഷ്യന്റെ ആയുസ്‌ നിശ്‌ചയിക്കുന്നതെന്നാണു ശാസ്‌ത്രജ്‌ഞര്‍ പറയുന്നത്‌.

Categories: Health, Others, Top News

About Author