പാകിസ്ഥാനിൽ ക്രൈസ്തവർ കൊല്ലപ്പെട്ടു: അനേകർ അത്യാസന്നനിലയിൽ 

പാകിസ്ഥാനിൽ ക്രൈസ്തവർ കൊല്ലപ്പെട്ടു: അനേകർ അത്യാസന്നനിലയിൽ 

ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ തീവ്രവാദികള്‍ നടത്തിയ സ്ഫോടനത്തില്‍ 17 പേര്‍ കൊല്ലപ്പെട്ടു.

ക്രിസ്ത്യന്‍ കോളനിക്കു നേരെയും ജില്ലാ കോടതിക്കു നേരെയുമാണ് ആക്രമണമുണ്ടായത്.

അമ്ബതിലേറെപ്പേര്‍ക്കു പരിക്കേറ്റു.

മര്‍ദാന്‍ നഗരത്തിലെ ജില്ലാ കോടതിയില്‍ ബോംബ് സ്ഫോടനത്തില്‍ 12 പേര്‍ മരിച്ചു. അഭിഭാഷകര്‍, പൊലീസ് എന്നിവരുള്‍പ്പെടെയുള്ളവര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.

ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.

പുലര്‍ച്ചെ പാക്കിസ്ഥാനിലെ പെഷവാറിലുണ്ടായ ഭീകരാക്രമണത്തില്‍ നാല് ഭീകരര്‍ അടക്കം അഞ്ച് പേര്‍ മരിച്ചിരുന്നു.

പാക്കിസ്ഥാന്‍- അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തി മേഖലയിലുള്ള ക്രിസ്ത്യന്‍ കോളനിയില്‍ ചാവേറുകള്‍ പൊട്ടിത്തെറിച്ചാണ് രണ്ട് ചാവേറുകള്‍ അടക്കം മൂന്നു പേര്‍ മരിച്ചത്.

കോളനിക്കു നേരെ വെടിയുതിര്‍ത്ത ഭീകരരും സൈന്യവും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ മറ്റു രണ്ട് ഭീകരരെ സൈന്യം വെടിവച്ചു കൊല്ലുകയായിരുന്നു.

ദൈവജനം പ്രാർത്ഥിക്കുക.

Categories: Breaking News, Global, Top News

About Author