വീട്ടില്‍ ബൈബിള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് സൗദിയിൽ നിന്നും ക്രിസ്ത്യാനികളെ കൂട്ടത്തോടെ പുറത്താക്കി

വീട്ടില്‍ ബൈബിള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് സൗദിയിൽ നിന്നും ക്രിസ്ത്യാനികളെ കൂട്ടത്തോടെ പുറത്താക്കി

സൗദി മത പോലീസിന്‍റെ  പരിശോധനയില്‍ വീട്ടില്‍ ബൈബിള്‍ ഉപയോഗിക്കുനന്നതായി  കണ്ടെത്തിയ ഇരുപത്തിയേഴു ലബനീസ് ക്രിസ്ത്യാനികളെ സൗദി തങ്ങളുടെ രാജ്യത്ത് നിന്നും പുറത്താക്കി.

മക്കയ്ക്കടുത്ത്  അല്‍ ഏഷ്യയ എന്നാ പ്രവിശ്യയില്‍ ക്രൈസ്തവരുടെ ഭവനങ്ങളില്‍ കേന്ദ്രീകരിച്ചു നടന്ന തിരച്ചിലില്‍ ആണ് ബൈബിള്‍ കണ്ടെടുത്തത്.

ഇസ്ലാമിക വിരുദ്ധ പ്രാര്‍ത്ഥന ഭവനത്തില്‍ നടത്തി എന്നാരോപിച്ച് ഇവര്‍ക്കെതിരെ കേസും ഫയല്‍ ചെയ്തിട്ടുണ്ട്.

ഔദ്യോഗീകമായ് സുന്നി ഇസ്ലാം മാത്രമാണ് സൌദിയില്‍ അംഗീകരിക്കപ്പെട്ട മതം. മറ്റു മതങ്ങളില്‍ വിശ്വസിക്കുന്നതോ അവരുടെ പ്രാര്‍ത്ഥനകള്‍ നടത്തുന്നതോ ക്രിമിനല്‍ കുറ്റമാണ്.

ഓപ്പണ്‍ ഡോര്‍ പുറത്തുവിട്ട വേള്‍ഡ് വാച്ച് ലിസ്റ്റ് പ്രകാരം ലോകത്ത് ക്രൈസ്തവർക്ക്  ഏറ്റവും അധികം പീഡനമുള്ള രാജ്യങ്ങളില്‍ പതിനാലാം സ്ഥാനത്തുള്ള രാജ്യമാണ് സൗദി അറേബ്യ.

വിശ്വാസികൾ പ്രാർത്ഥിക്കുക.

About Author