രോഗം വന്ന അവയവം പുനരുജ്ജീവിപ്പിക്കാമെന്ന് 

രോഗം വന്ന അവയവം പുനരുജ്ജീവിപ്പിക്കാമെന്ന് 

ഇനി അവയവദാനം പഴങ്കഥയാകുമോ?

ഒരു ഗുളികകൊണ്ട് രോഗം വന്ന അവയവം പുനരുജ്ജീവിപ്പിക്കാന്‍ കഴിയുമെന്ന് ഗവേഷകര്‍
ബീജിംഗ്: അവയവദാനം ഇന്നു ലോകത്ത് വന്‍ വാര്‍ത്തകള്‍ സൃഷിടിച്ചുകൊണ്ടിരിക്കുന്ന കാലമാണ്.

അവസാനിക്കുന്ന ഒരു ജീവന്‍ മറ്റൊരു ജീവനിലൂടെ തുടരുകയാണ് അവയവ ദാനംകൊണ്ട് സംഭവിക്കുന്നത്. എന്നാല്‍ ചെലവേറിയ ശസ്ത്രക്രീയകള്‍ പലപ്പോഴും സാധാരണക്കാരുടെ ജീവിത ബജറ്റിനെ താളം തെറ്റിക്കുന്നു. മാത്രമല്ല മാറ്റിവെച്ച അവയവം പുതിയ ശരീരവുമായി പൂര്‍ണ്ണമായി യോജിക്കുന്നുവോ എന്നതും ചിലപ്പോള്‍ ആശങ്കകള്‍ സൃഷ്ടിക്കുന്നു. ഇത് ഇവിടംകൊണ്ടും അവസാനിക്കുന്നില്ല. അവയവം സ്വീകരിച്ച വ്യക്തി ജീവിത കാലം മുഴുവന്‍ ചിലവേറിയ മരുന്നുകള്‍ ഉപയോഗിക്കാന്‍ പലപ്പോഴും നിര്‍ബന്ധിതനാകുകയും ചെയ്യുന്നു. ഇത്തരം പ്രശ്നങ്ങള്‍ക്ക് ഒരു പരിഹാരം ഉണ്ടാക്കുകയാണ് ചൈനയിലെ ഒരു പറ്റം ഗവേഷകര്‍.

അവയവം മാറ്റി വെയ്ക്കാതെ തന്നെ രോഗം പരിഹരിക്കാനുള്ള കണ്ടുപിടുത്തത്തിലാണ് ശാസ്ത്രജ്ഞര്‍ ‍.

ഒരു ഗുളികകൊണ്ട് രോഗം വന്ന അവയവം പുനരുജ്ജീവിപ്പിക്കാന്‍ സാധിക്കുമെന്നാണ് ഇവരുടെ വാദം.

കലകളെ പുനരുജ്ജീവിപ്പിക്കാന്‍ അനുവദിക്കാത്ത എന്‍സൈമുകളുടെ പ്രവര്‍ത്തനം പൂര്‍ണ്ണമായും തടസ്സപ്പെടുത്തി എക്സ്.എം.യു-എംപി 1 എന്ന തന്മാത്ര ഉപയോഗിച്ചു കലകളെ പുനരുജ്ജീവിപ്പിക്കാന്‍ അനുവദിക്കുക എന്ന രീതിയാണ് ശാസ്ത്രജ്ഞര്‍ പരീക്ഷിച്ചത്.

ഇതിന്‍റെ  ആദ്യ പരീക്ഷണം എലിയില്‍ നടത്തുകയും കേടുവന്ന കരള്‍ പുനരുജ്ജീവിപ്പിക്കുന്നതില്‍ വിജയം കണ്ടെത്തുകയും ചെയ്തു. മാത്രമല്ല പുതിയ ഔഷധം മൂലം അവയവങ്ങളില്‍ ദീര്‍ഘമായി തുടരുന്ന മുറിവുകള്‍ ‍, ക്ഷതങ്ങള്‍ മരുന്നുകളുടെ പാര്‍ശ്വ ഫലങ്ങള്‍ മൂലം അവയവങ്ങള്‍ക്കുണ്ടാകുന്ന കേടുപാടുകള്‍ എന്നിവയും പരിഹരിക്കാന്‍ കഴിയും.

ഷിയാമിന്‍ സര്‍വ്വകലാശാലയിലെ ഗവേഷകരാണ് ഈ കണ്ടുപിടുത്തത്തിനു പിന്നില്‍ ‍. വൈദ്യ ശാസ്ത്രത്തിനു വന്‍ നേട്ടമാണ് ഈ കണ്ടുപിടുത്തം.

 

Categories: Breaking News, Global, Top News

About Author