മഞ്ഞുകാലം വരുന്നു, വീടുവിടേണ്ടിവന്ന ആയിരക്കണക്കിനു ക്രൈസ്തവര്‍ ദുരിതത്തിലാകും

മഞ്ഞുകാലം വരുന്നു, വീടുവിടേണ്ടിവന്ന ആയിരക്കണക്കിനു ക്രൈസ്തവര്‍ ദുരിതത്തിലാകും

മഞ്ഞുകാലം വരുന്നു, വീടുവിടേണ്ടിവന്ന ആയിരക്കണക്കിനു ക്രൈസ്തവര്‍ ദുരിതത്തിലാകും
ബഗ്ദാദ്: ഇറാക്കിലും സിറിയയിലും ഐ.എസ്.ഐ.എസ്. തീവ്രവാദികളുടെ ആക്രമണങ്ങളില്‍ ഭയന്ന് നാടും വീടും വിട്ട് ടെന്റുകളില്‍ അഭയം പ്രാപിച്ച ആയിരക്കണക്കിനു ക്രൈസ്തവര്‍ വരുന്ന മഞ്ഞു കാലത്തെ എങ്ങനെ അതിജീവിക്കും എന്നോര്‍ത്ത് ഭാരപ്പെടുകയാണ്. വിവിധ അയല്‍ രാജ്യങ്ങളില്‍ അഭയം തേടിയ ക്രൈസ്തവരില്‍ നല്ലൊരു വിഭാഗത്തിനും ഇപ്പോള്‍ ആശ്രയം, ഭരണ കര്‍ത്താക്കളുടെ കാരുണ്യത്താല്‍ ലഭിച്ച കൂടാരങ്ങളാണ്. പ്രാഥമിക കൃത്യ നിര്‍വ്വഹണത്തിനുപോലും ബുദ്ധിമുട്ടുകള്‍ നേരിടുന്ന കൂടാര ജീവിതത്തില്‍ മഞ്ഞുകാലം ആരംഭിച്ചപ്പോള്‍ത്തന്നെ ‍, തങ്ങള്‍ കൊടും തണുപ്പിനെ എങ്ങനെ നേരിട്ടു അതിജീവിക്കുമെന്നുകരുതി വ്യാകുലപ്പെടുകയാണ്. ഇവര്‍ക്ക് കമ്പിളി വസ്ത്രങ്ങള്‍ ‍, ചൂടുള്ള ഭക്ഷണം, കുട്ടികള്‍ക്ക് പുറത്തുപോയി പഠിക്കുവാനുള്ള സാഹചര്യങ്ങള്‍ എന്നിവ ആവശ്യ ഘടകങ്ങളാണ്. പലരും ചെറിയ കൂടാരങ്ങളില്‍ കുടുംബങ്ങളായി കഴിയുന്നത് വളരെ ബുദ്ധിമുട്ടിയാണ്. തണുപ്പിന്റെ ലക്ഷണം തുടങ്ങിയപ്പോഴേ അമ്മമാര്‍ തങ്ങളുടെ പിഞ്ചു കുഞ്ഞുങ്ങളെ മാറോടണച്ചു ചൂടുപകരുന്നതു മാത്രമാണ് കുട്ടികള്‍ക്കുള്ള ഏക ആശ്വാസം. അവരുടെ മുഖത്തെ പുഞ്ചിരികണ്ട് സംതൃപ്തി അടയുകയാണ് ഈ അമ്മമാര്‍ ‍. ഇനിയുള്ള മൂന്നുമാസക്കാലം ഈ പീഢിത ജനതയ്ക്ക് പരീക്ഷണ കാലമാണ്. ദൈവം മരുഭൂമിയില്‍ ഇസ്രായേല്‍ മക്കളെ കരുതിയ അനുഭവം ഓര്‍ത്ത് ഇവര്‍ ദൈവത്തില്‍ പ്രത്യാശിക്കുകയാണ്.

About Author