ഇറാക്കിലെ  തീവ്രവാദി മേഖലയില്‍ നിന്ന് 140 പേര്‍ കര്‍ത്താവിങ്കലേക്കു വന്നു

ഇറാക്കിലെ  തീവ്രവാദി മേഖലയില്‍ നിന്ന് 140 പേര്‍ കര്‍ത്താവിങ്കലേക്കു വന്നു

ഫലുജ: ഇറക്കിലെ പ്രമുഖ നഗരമായ ഫലുജയില്‍ ഇസ്ലാം മതത്തില്‍ നിന്നും 140 പേര്‍ രക്ഷിക്കപ്പെട്ട് ക്രിസ്തുവിങ്കലേക്കു വന്നു.

ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ നിയന്ത്രണത്തിലുള്ള ഈ നഗരത്തില്‍ അഭയാര്‍ത്ഥി ക്യമ്പുകളിലും മറ്റും കഴിഞ്ഞിരുന്നവരാണ് ദൈവമക്കളായിത്തീര്‍ന്നത്.

അന്തര്‍ദ്ദേശീയ ക്രിസ്ത്യന്‍ മിഷന്‍ സംഘടനയായ ഫ്രണ്ടിയേഴ്സ് യു.എസ്.എ.യുടെ നൂറുകണക്കിനു മിഷന്‍ പ്രവര്‍ത്തകരുടെ കഴിഞ്ഞ 18 മാസത്തെ സുധീരമായ പ്രവര്‍ത്തന ഫലമായാണ് ആത്മാക്കള്‍ കര്‍ത്തവിങ്കലേക്കു കടന്നു വരുവാനിടയായത്.

ഭീകരരുടെ കനത്ത നിയന്ത്രണ മേഖലയായ ഫലുജയില്‍ അതീവ ശ്രദ്ധയോടും, ത്യാഗോജ്ജ്വലമായും മിഷണറിമാര്‍ ജനങ്ങള്‍ക്കിടയില്‍ ഇറങ്ങിച്ചെന്ന് സുവിശേഷം പ്രചരിപ്പിച്ചതിനാല്‍ ജനങ്ങളെ ആകര്‍ഷിക്കുവാന്‍ കഴിഞ്ഞു. അവരുടെ കഷ്ടപ്പാടുകള്‍ക്കും, ദുരിതങ്ങള്‍ക്കും, രോഗങ്ങള്‍ക്കും പരിഹാരം യേശുക്രിസ്തു മാത്രമാണെന്ന് തിരിച്ചറിഞ്ഞ ഇവര്‍ ജലത്തില്‍ സ്നാനമേല്‍ക്കുകയും ചെയ്തു.

കര്‍ത്താവിനെ സ്വീകരിച്ച ഇവരില്‍ ചിലര്‍ തങ്ങളുടെ സ്വഭവനങ്ങളെലേക്കു പോയി തങ്ങള്‍ കണ്ടുമുട്ടിയ കര്‍ത്താവിനെക്കുറിച്ചു മറ്റുള്ളവരോടു സക്ഷീകരിക്കാനാണ് തീരുമാനമെന്ന് ഫ്രണ്ടിയേഴ്സ് പ്രസിഡന്റ് ബോബ് ബ്ലിങ്കോയി പറഞ്ഞു.
“അദ്ധ്വാനിക്കുന്നവരും, ഭാരം ചുമക്കുന്നവരും ആയുള്ളോരേ നിങ്ങള്‍ എല്ലാവരും എന്റെ അടുക്കല്‍ വരുവിന്‍ ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കും” (മത്തായി 11:28) എന്നുള്ള വാക്യം അവരുടെ ഹൃദയത്തില്‍ തൊടുകയുണ്ടായി. ഒരു വര്‍ഷം മുമ്പ് 20 പേരടങ്ങുന്ന വിശ്വാസികളെ പങ്കെടുപ്പിച്ചുകൊണ്ടാരഭിച്ച ബൈബിള്‍ ക്ലാസുകളില്‍ മുസ്ലീങ്ങളായ ആത്മാക്കള്‍ കടന്നു വരുവാന്‍ തുടങ്ങി. പതുക്കെ പതുക്കെ അതു അനേകം മുസ്ലീങ്ങളുടെ വലിയ കൂടിവരവുകളായി രൂപന്തിരം പ്രാപിച്ചതായും, ഇപ്പോഴും ജീവനെ ഭയന്നാണ് തങ്ങള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നതും, ജീവിക്കുന്നതുമെന്നും ബോബ് ബ്ലിങ്കോയി പറഞ്ഞു.

About Author