കര്‍ണ്ണാടകയില്‍ ഹൌസ് ചര്‍ച്ച് ആരാധനയ്ക്കു ഭീഷണി

കര്‍ണ്ണാടകയില്‍ ഹൌസ് ചര്‍ച്ച് ആരാധനയ്ക്കു ഭീഷണി

കര്‍ണ്ണാടകയില്‍ ഹൌസ് ചര്‍ച്ച് ആരാധനയ്ക്കു ഭീഷണി
അങ്കോള: കര്‍ണ്ണാടകയിലെ അങ്കോളയില്‍ വീട്ടില്‍വച്ച് നടത്തപ്പെടുന്ന സഭാ ആരാധനയ്ക്കു പോലീസിന്റെ വക ഭീഷണി. അങ്കോളയിലെ പാസ്റ്റര്‍ രവി ശുശ്രൂഷിക്കുന്ന ജീവനജ്യോതി പ്രാര്‍ത്ഥനാ മന്ദിരത്തിു നേരെയാണ് ഭീഷണി ഉയരുന്നത്.

 

പാസ്റ്റര്‍ രവിയുടെ ഭാര്യാ പിതാവ് സദാനന്ദ നായിക് രക്ഷിക്കപ്പെട്ടതിനുശേഷം ആരംഭിച്ച സഭയാണിത്. 2013 ജൂണില്‍ ഇദ്ദഹം മരിച്ചശേഷം മരുമകന്‍ പാസ്റ്റര്‍ രവി ശുശ്രൂഷ ഏറ്റെടുക്കുകയായിരുന്നു. ഈ സഭയില്‍ 40 വിശ്വാസികളുണ്ട്. അങ്കോള പോലീസ് സ്റ്റേഷനിലെ പോലീസുകാരെത്തി രജിസ്റ്റര്‍ ചെയ്ത ട്രസ്റ്റിന്റെ രേഖകള്‍ പരിശോധിച്ചു.

 

എല്ലാം കൃത്യമായിരുന്നു. എന്നാല്‍ വിദേശപണം ലഭിക്കുന്നു എന്നു പറഞ്ഞ് ഭീഷണി മുഴക്കി. പാവപ്പെട്ടവരായ വിശ്വാസികളുള്ള സഭയാണിത്. വിദേശ പണം ലഭിക്കുന്നില്ലെന്നു പറഞ്ഞപ്പോള്‍ ഇന്‍കംടാക്സ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചതിനാല്‍ രണ്ടു ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി.

 

ഈ സഭയുടെ വളര്‍ച്ചയില്‍ അസന്തുഷ്ടരായ ചിലരാണ് ഇതിനു പിന്നിലെന്നാണ് ആരോപണം.

Categories: India, Top News

About Author