പെന്തക്കോസ്തു ഐക്യ സമ്മേളനം ആഗസ്റ്റ് 28ന്

പെന്തക്കോസ്തു ഐക്യ സമ്മേളനം ആഗസ്റ്റ് 28ന്

കോട്ടയം: കോട്ടയത്തെയും സമീപ സ്ഥലങ്ങളിലെയും ഉപദേശ ഐക്യമുള്ള പെന്തക്കോസ്തു വിശ്വാസികളുടെയും ശുശ്രൂഷകന്മാരുടെയും സ്വതന്ത്ര സഭാംഗങ്ങളുടെയും ഐക്യ പ്രാര്‍ത്ഥനാ കൂട്ടായ്മയായ യുണൈറ്റഡ് പ്രെയര്‍സെല്ലിന്റെ 32nd വാര്‍ഷികത്തോടനുബന്ധിച്ചു ആഗസ്റ്റ് 28-നു വൈകുന്നേരം 3.30നു കഞ്ഞിക്കുഴി ചര്‍ച്ച് ഓഫ് ഗോഡ് പെനിയേല്‍ ഹാളില്‍ പെന്തക്കോസ്ത് ഐക്യ സമ്മേളനം നടക്കും.

സുവി. പി.ഐ. ഏബ്രഹാമിന്റെ (കാനം അച്ചൻ) അദ്ധ്യക്ഷതയില്‍ എ.ജി. മലയാളം ഡിസ്ട്രിക്ട് സെക്രട്ടറി പാസ്റ്റര്‍ തോമസ് ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. പാസ്റ്റര്‍ ബാബു ചെറിയാന്‍ (പിറവം) മുഖ്യ പ്രഭാഷണം നടത്തും. പാസ്റ്റര്‍ വി.എ. തമ്പിയും (ചിങ്ങവനം) പ്രസംഗിക്കും. വാര്‍ഷിക സ്തോത്ര ശുശ്രൂഷ, ആശംസാ പ്രസംഗങ്ങള്‍ ‍, ഗാനശുശ്രൂഷ എന്നിവ ഉണ്ടായിരിക്കും.

ഇവാ. എം.സി. കുര്യന്‍ ‍, ഇവാ. സാം സി. സാമുവേല്‍ ‍, പാസ്റ്റര്‍ ഡാനി ജോസഫ് തുടങ്ങിയവര്‍ നേതൃത്വം നല്‍കും.
ആഗസ്റ്റ് 7-നു തലപ്പാടി ശാലേം ഐ.പി.സി. ഹാളില്‍ പാസ്റ്റര്‍ സുധീര്‍ വര്‍ഗീസിന്റെ അദ്ധ്യക്ഷതയില്‍ നടന്ന സമ്മേളനത്തില്‍ പാസ്റ്റര്‍ പി.എസ്. മാത്യു പ്രസംഗിച്ചു. കര്‍ത്തൃദാസന്മാരായ എം.സി. കുര്യന്‍ ‍, വിന്‍സി ഫിലിപ്പ്, പി.യു. ജെയിംസ്, എന്‍ ‍. കെ. കൊച്ചുമോന്‍ എന്നിവര്‍ മദ്ധ്യസ്ഥ പ്രാര്‍ത്ഥനയ്ക്കു നേതൃത്വം നല്‍കി. പാസ്റ്റര്‍മാരായ ഇ.എ. മോസസ്, സി.ടി. സുബിച്ചന്‍ ‍, സി.വി. ഏബ്രഹാം, ജോണ്‍സണ്‍ ഫിലിപ്പ് എന്നിവരും പ്രാര്‍ത്ഥനകള്‍ നയിച്ചു. പാസ്റ്റര്‍ പി.എസ്. ജോണ്‍സണ്‍ നന്ദി പറഞ്ഞു.

Categories: Breaking News, Kerala, Top News

About Author