ഐ.പി.സി. മിഡ് വെസ്റ്റ് റീജിയന്‍ വാര്‍ഷിക കണ്‍വന്‍ഷന്‍

ഐ.പി.സി. മിഡ് വെസ്റ്റ് റീജിയന്‍ വാര്‍ഷിക കണ്‍വന്‍ഷന്‍

ഐ.പി.സി. മിഡ് വെസ്റ്റ് റീജിയന്‍ വാര്‍ഷിക കണ്‍വന്‍ഷന്‍
ഡാളസ്: ഐ.പി.സി. മിഡ് വെസ്റ്റ് റീജിയന്റെ വാര്‍ഷിക കണ്‍വന്‍ഷന്‍ സെപ്റ്റംബര്‍ 2-4 വരെ ഇര്‍വിംഗ് സിറ്റിയില്‍ ദി വെസ്റ്റിന്‍ ഡാളസ് ഫോര്‍ട്ട് വര്‍ത്ത് എയര്‍പോര്‍ട്ട് ഹോട്ടല്‍ സമുച്ചയത്തില്‍ നടക്കും.

കണ്‍വന്‍ഷന്‍ റീജിയന്‍ പ്രസിഡന്‍റ് പാസ്റ്റര്‍ ഷാജി ഡാനിയേല്‍ ഉദ്ഘാടനം ചെയ്യും. പാസ്റ്റര്‍ ബാബു ചെറിയാന്‍ മുഖ്യ പ്രസംഗകനായിരിക്കും. അമേരിക്കയില്‍ വിവിധ സംസ്ഥാനങ്ങളില്‍ സഭാ ശുശ്രൂഷകരായ ദൈവദാസന്മാരും പ്രസംഗിക്കും.
ശനിയാഴ്ച രാവിലെ ഒന്‍പതിനു പി.വൈ.പി.എ., താലന്തു പരിശോധന നടക്കും.

യുവജന സമ്മേളനത്തില്‍ പാസ്റ്റര്‍ ലിബിന്‍ ഏബ്രഹാമും സഹോദരി സമ്മേളനത്തില്‍ സിസ്റ്റര്‍ കൊച്ചുമോള്‍ ജെയിംസും പ്രസംഗിക്കും.

ഞാറാഴ്ച പൊതുസഭായോഗത്തോടെ കണ്‍വന്‍ഷന്‍ സമാപിക്കും.
വിവിധ സംസ്ഥാനങ്ങളില്‍ നിന്നു വരുന്ന സഭാശുശ്രൂഷകര്‍ക്കും വിശ്വാസികള്‍ക്കും ദി വെസ്റ്റിന്‍ ഡാളസ് ഫോര്‍ട്ട് വര്‍ത്ത് എയര്‍പോര്‍ട്ട് ഹോട്ടല്‍ സമുച്ചയത്തില്‍ താമസ സൗകര്യം ലഭ്യമാണ്. 43 അംഗ ഭരണ സമിതി കണ്‍വന്‍ഷനു നേതൃത്വം നല്‍കും.

Categories: Breaking News, Top News, USA

About Author