വിസ ഇനി ഇമെയിലിലൂടെ ലഭിക്കും

വിസ ഇനി ഇമെയിലിലൂടെ ലഭിക്കും

ദുബായ്: എമിഗ്രേഷന്‍ ഓഫിസില്‍ പോകാതെ വിസ ഓണ്‍ലൈനില്‍ ലഭ്യമാക്കുന്ന ഇ–വിഷന്‍ സംവിധാനം നടപടികള്‍ ദുബായില്‍ കൂടുതല്‍ സുഗമമാക്കി.

വിസാ അപേക്ഷകര്‍ക്ക് ഓഫിസുകളില്‍ പോയി കാത്തിരിക്കാതെ ഇ–മെയിലിലൂടെ വിസ ലഭ്യമാക്കുന്നു.

ഇക്കാര്യം മൊബൈലില്‍ സന്ദേശമായി എത്തുകയും ചെയ്യും.

അംഗീകൃത ടൈപ്പിങ് സെന്ററുകള്‍ വഴി അസല്‍ രേഖകളുടെ പകര്‍പ്പുകള്‍ സഹിതം അപേക്ഷിക്കുകയാണു വേണ്ടത്.

ഇപ്പോള്‍ ദുബായില്‍ ഇ-വിഷന്‍ സംവിധാനത്തിലൂടെ മാത്രമാണ് താമസ കുടിയേറ്റ രേഖകള്‍ ശരിയാക്കാനും സമര്‍പ്പിക്കാനും സാധിക്കുക.

പഴയ രീതിയില്‍ നിന്നു വ്യത്യസ്തമായി സ്പോണ്‍സറുടെ അസല്‍ തിരിച്ചറിയല്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ട്, ഇ-മെയില്‍ ഐഡി എന്നിവ നിര്‍ബന്ധമാണ്.

About Author