ചൂട് കനത്തു ആരോഗ്യ പ്രശ്നങ്ങളുമായി ആശുപത്രികളിലത്തെുന്നത് നിരവധി പേര്‍

ചൂട് കനത്തു ആരോഗ്യ പ്രശ്നങ്ങളുമായി  ആശുപത്രികളിലത്തെുന്നത് നിരവധി പേര്‍

മനാമ: കടുത്ത ചൂടില്‍ ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നവരുടെ എണ്ണം ഗണ്യമായി വര്‍ധിച്ചതായി ആരോഗ്യമേഖയിലുള്ളവര്‍ വ്യക്തമാക്കി. ചൂടുമായി ബന്ധപ്പെട്ട് ആശുപത്രികളിലത്തെുന്ന കേസുകളില്‍ വന്‍ വര്‍ധനയാണുണ്ടായത്. ജൂലൈ ഒന്നിനും 28നുമിടയില്‍ സല്‍മാനിയ മെഡിക്കല്‍ കോംപ്ളക്സില്‍ അത്യുഷ്ണവുമായി ബന്ധപ്പെട്ട 32 കേസുകളാണ് വന്നത്.

ഇതില്‍ ഒരു രോഗിയെ ഐ.സി.യുവില്‍ പ്രവേശിപ്പിക്കേണ്ടി വന്നു. ജൂണില്‍ ഇത്തരം ഒമ്പതുകേസുകള്‍ മാത്രമാണ് വന്നതെന്ന് ആശുപത്രി എമര്‍ജന്‍സി വിഭാഗത്തിലെ ഡോ.പി.വി.ചെറിയാന്‍ പറഞ്ഞു. താപനില 40ഉം അതിന് മുകളിലുമാകുമ്പോള്‍ തന്നെ, അന്തരീക്ഷത്തിലെ ജലാംശവും (ഹ്യുമിഡിറ്റി) കൂടി ചേരുമ്പോഴുള്ള ചൂട് രേഖപ്പെടുത്തിയതിനേക്കാള്‍ എത്രയോ അധികം വരുമെന്ന് ഈ രംഗത്തുള്ളവര്‍ പറയുന്നു.

വേനലിനൊപ്പം ഹ്യുമിഡിറ്റിയും വര്‍ധിച്ചതുമൂലം വിങ്ങുന്ന അവസ്ഥയാണ് നിലനില്‍ക്കുന്നത്.കാലത്തു തന്നെ തുടങ്ങുന്ന ചൂടിന് അര്‍ധരാത്രി കഴിഞ്ഞാലും ശമനമില്ളെന്ന സ്ഥിതിയാണ്.    ചൂടിന്‍െറ ആധിക്യം ഏറ്റവുമധികം ബാധിച്ചത് നിര്‍മാണതൊഴിലാളികളെയാണ്.

കടുത്ത ചൂടില്‍ നിര്‍ജ്ജലീകരണം ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് മന്ത്രാലയ അധികൃതര്‍ നേരത്തെ അഭ്യര്‍ഥിച്ചിട്ടുണ്ട്. ധാരാളം വെള്ളം കുടിക്കുകയും വെയില്‍ കനക്കുന്ന നേരത്ത് പുറത്തിറങ്ങാതിരിക്കുകയും ചെയ്യണമെന്നാണ് അറിയിപ്പില്‍ പറഞ്ഞത്.

 

About Author