ലോകമെമ്പാടും വിമാന സർവീസുകൾ തടസ്സപ്പെട്ടു

ലോകമെമ്പാടും വിമാന സർവീസുകൾ തടസ്സപ്പെട്ടു

ഡെൽറ്റ എയർലൈൻ വിമാനങ്ങൾക്ക് ടേയ്ക്ക് ഓഫ് ചെയ്യാൻ സാധിച്ചില്ല; 60 രാജ്യങ്ങളിൽ 325 വിമാനങ്ങൾ കുടുങ്ങി; ലോകമെമ്പാടും വിമാന സർവീസുകൾ തടസ്സപ്പെട്ടു.

ഡെൽറ്റ എയർലൈനിന്റെ കമ്പ്യൂട്ടർ നെറ്റ് വർക്കിലുണ്ടായ തകരാറിനെ തുടർന്ന് കമ്പനിയുടെ നിരവധി വിമാനങ്ങൾക്ക് ടേയ്ക്ക് ഓഫ് ചെയ്യാൻ സാധിച്ചില്ല.

തൽഫലമായി ആറ് ഭൂഖണ്ഡങ്ങളിലായി 60 രാജ്യങ്ങളിൽ ഡെൽറ്റയുടെ 325 വിമാനങ്ങളാണ് കുടുങ്ങിപ്പോയത്.ഇതിനെ തുടർന്ന് വിമാന സർവീസുകൾ തടസപ്പെടുകയും ചെയ്തു.

തങ്ങളുടെ ഹെഡ്ക്വാർട്ടേഴ്സിലുണ്ടായ തകരാറിനെ തുടർന്ന് ഡെൽറ്റയുടെ 450 വിമാനങ്ങളാണ് റദ്ദാക്കിയിരിക്കുന്നത്. ഇതോടെ കമ്പനിയുടെ വിമാനങ്ങളെല്ലാം ഇന്നലെ രാവിലെ പറന്നുയരാൻ സാധിക്കാതെ നിലത്ത് തന്നെ കിടക്കുകയായിരുന്നു.

എന്നാൽ മണിക്കൂറുകൾക്കകം തകരാറ് പരിഹരിച്ചുവെങ്കിലും ഇതിനിടെ 1000ത്തോളം വിമാനങ്ങൾ വൈകുകയും ആയിരക്കണക്കിന് യാത്രക്കാർ വലയുകയയും ചെയ്തുവെന്നാണ് റിപ്പോർട്ട്.

എന്നാൽ ഇതിനിടെ എന്താണ് ഈ തടസത്തിന് കാരണമെന്നുള്ള ചോദ്യങ്ങൾ കമ്പനിക്ക് നേരെ ഉയർന്നിരുന്നുവെങ്കിലും യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചതെന്ന് കമ്പനി വിശദമാക്കിയിട്ടില്ല. എഫ്ബിഐ ഇതിനെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാൽ ഇത് ഹാക്കിംഗോ മറ്റേതെങ്കിലും ക്രിമിനൽ പ്രവർത്തനങ്ങൾ മൂലമോ ഉണ്ടായതല്ലെന്നാണ് കരുതുന്നത്.ഊർജ പ്രശ്നം മൂലമാണീ വിഷമാവസ്ഥയുണ്ടായതെന്നാണ് ഡെൽറ്റ എയർലൈൻസ് പറയുന്നത്.

Categories: Breaking News, Global, Top News

About Author

Related Articles