ഇന്ത്യ ദൈവവിശ്വാസികളുടെ നാട്, നിരീശ്വരവാദികള്‍ 33,000 പേര്‍

ഇന്ത്യ ദൈവവിശ്വാസികളുടെ നാട്, നിരീശ്വരവാദികള്‍ 33,000 പേര്‍

ഇന്ത്യ ദൈവവിശ്വാസികളുടെ നാട്, നിരീശ്വരവാദികള്‍ 33,000 പേര്‍

ന്യൂഡെല്‍ഹി: വിവിധ മതവിശ്വാസങ്ങളുടെ നാടായ ഇന്ത്യയില്‍ ദൈവവിശ്വാസമില്ലാത്തവര്‍ വെറും 33,000 പേര്‍ മാത്രം.

2011-ലെ സെന്‍സസ് പ്രകാരമാണ് സര്‍ക്കാര്‍ ഈ കണക്കു പുറത്തു വിട്ടത്.

അവിശ്വാസികളില്‍ പകുതി പേര്‍ സ്ത്രീകളാണ്.

വിശ്വാസികളുടെ എണ്ണം ഗ്രാമങ്ങളിലേക്കാള്‍ കൂടുതല്‍ നഗരങ്ങളിലാണെന്ന് പുതിയ കണക്കുകള്‍ പറയുന്നു. പത്തില്‍ ഏഴ് അവിശ്വാസികളും ഗ്രാമങ്ങളില്‍ നിന്നുള്ളവരാണ്. ഇന്ത്യാക്കാര്‍ ബഹുഭൂരിപക്ഷവും വിവിധ മതങ്ങളില്‍ വിശ്വസിക്കുന്നവരാണ്.

ദൈവത്തില്‍ വിശ്വസിക്കാത്തവരുടെ എണ്ണം ഏറ്റവും കൂടുതല്‍ രേഖപ്പെടുത്തിയ സംസ്ഥാനം മഹാരാഷ്ട്രയാണ്. 9,652 പേരാണ് ഇവിടെ തങ്ങള്‍ അവിശ്വാസികളെന്ന് സ്വയം പ്രഖ്യാപിച്ചിട്ടുള്ളത്. രണ്ടാം സ്ഥാനം മേഘാലയയ്ക്കാണ്. ഇവിടെ 9,089 പേര്‍ അവിശ്വാസികള്‍ .

കേരളം മൂന്നാം സ്ഥാനത്തു നില്‍ക്കുന്നു. 4,896 പേരാണ് ഇവിടത്തെ അവിശ്വാസികള്‍ ‍.

തലസ്ഥാന നഗരിയായ ഡല്‍ഹിയില്‍ വെറും 541 പേര്‍ മാത്രമാണ് അവിശ്വാസികള്‍ ‍.

ലക്ഷദ്വീപിലെ ജനങ്ങളില്‍ ഒരാള്‍ മാത്രമാണ് അവിശ്വാസിയെന്നും 2011-ലെ സെന്‍സസില്‍ പറയുന്നു.

Categories: Breaking News, India, Top News

About Author