ബംഗ്ലാദേശ്: 6 വര്‍ഷത്തിനിടയില്‍ 91,000 പേര്‍ രക്ഷിക്കപ്പെട്ട് ക്രിസ്ത്യാനികളായി

ബംഗ്ലാദേശ്: 6 വര്‍ഷത്തിനിടയില്‍ 91,000 പേര്‍ രക്ഷിക്കപ്പെട്ട് ക്രിസ്ത്യാനികളായി

ബംഗ്ലാദേശ്: 6 വര്‍ഷത്തിനിടയില്‍ 91,000 പേര്‍ രക്ഷിക്കപ്പെട്ട് ക്രിസ്ത്യാനികളായി
ധാക്ക: വളരെ പ്രതികൂല സ്ഥിതിയിലും ബംഗ്ലാദേശില്‍ പുതുതായി കര്‍ത്താവിനെ കണ്ടുമുട്ടുന്നവരുടെ എണ്ണം വര്‍ദ്ധിച്ചിരിക്കുകയാണ്.

ഇസ്ലാമിക തീവ്രവാദികള്‍ മത വിദ്വേഷത്തിന്റെ പേരില്‍ ന്യൂനപക്ഷങ്ങളെ കൊലപ്പെടുത്തുന്ന വാര്‍ത്തകള്‍ രാജ്യത്തുനിന്നും പുറത്തു വരുമ്പോഴും ആയിരക്കണക്കിനു മുസ്ലീങ്ങളാണ് രക്ഷിക്കപ്പെട്ടു യേശുക്രിസ്തുവിനെ സ്വീകരിക്കുന്നത്.

കഴിഞ്ഞ 6 വര്‍ഷത്തിനിടയില്‍ രാജ്യത്ത് ഇത്തരത്തില്‍ 91,000 മുസ്ലീങ്ങളാണ് ക്രിസ്ത്യാനികളായത്. പ്രമുഖ മനുഷ്യാവകാശ സംഘടനയായ ക്രിസ്ത്യന്‍ ഫ്രീഡം ഇന്റര്‍നാഷണല്‍ പുറത്തു വിട്ട റിപ്പോര്‍ട്ടിലാണ് ഈ വിവരം. രാജ്യത്തെ ജനവിഭാഗങ്ങളില്‍ 90 ശതമാനം പേരും മുസ്ലീങ്ങളാണ്. ആകെ ജനസംഖ്യ 165 മില്യനാണ്. ഇതില്‍ ക്രൈസ്തവര്‍ 1.6 മില്യണ്‍ മാത്രം. രാജ്യത്ത് മതപരിവര്‍ത്തനം കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. ഇതിന് കടുത്ത ശിക്ഷാവിധിയാണ് നിലവിലുള്ളത്. ജയില്‍ ശിക്ഷയും, ശാരീരിക പീഢനങ്ങളും ന്യൂനപക്ഷങ്ങള്‍ നേരിടുകയാണ്. രാഷ്ട്രീയമായും, നിയമപരമായും ന്യൂനപക്ഷങ്ങള്‍ കടുത്ത വിവേചനവും പീഢനങ്ങളും പലപ്പോഴും അഭിമുഖീകരിക്കേണ്ടി വരുന്നു.

കൂടാതെ അടുത്ത കാലത്ത് ശക്തമായ ചില ഇസ്ലാമിക് തീവ്രവാദികളുടെ കടുത്ത ആക്രമണങ്ങളും ഭീഷണികളും ഉണ്ടായിട്ടുപോലും ജനം ഇതൊക്കെ അവഗണിച്ച് ജീവന്‍ പോലും അപകടത്തിലാണെന്ന് മനസ്സിലാക്കിയിട്ടും പരസ്യമായും രഹസ്യമായും ക്രിസ്തുവിങ്കലേക്കു വന്നുകൊണ്ടിരിക്കുകയാണ്.

വിവിധ ക്രൈസ്തവ സഭകളുടെയും, മിഷന്‍ സംഘടനകളുടെയും പ്രത്യക്ഷമായും, പരോക്ഷമായുമുള്ള പ്രവര്‍ത്തനങ്ങളുടെ ഫലമായി ആത്മാക്കള്‍ വിടുവിക്കപ്പെടുകയാണ്. ഭവനങ്ങളിലെയും, വാടകക്കെട്ടിടങ്ങളിലെയും രഹസ്യ കൂട്ടായ്മകളില്‍ അനേകം മുസ്ലീങ്ങളാണ് പങ്കാളികളായിക്കൊണ്ടിരിക്കുന്നതെന്ന് 1990 കളില്‍ ഇസ്ലാം മതത്തില്‍നിന്നും രക്ഷിക്കപ്പെട്ട് വിശ്വാസത്തില്‍ വന്ന പാസ്റ്റര്‍ ഫറൂക്ക് അല്‍ ‍-അഹമ്മദ് പറയുന്നു. “ഞാനും ക്രൈസ്തവ സഭ മുഴുവനും പ്രതികൂലങ്ങളെ ശക്തമായി നേരിടാനുള്ള ധൈര്യത്തിലാണ്. ക്രിസ്തുവിങ്കലുള്ള പ്രത്യാശ ഞങ്ങളെ അത്രത്തോളം കൊണ്ടെത്തിച്ചിരിക്കുകയാണ്” പാസ്റ്റര്‍ ഫറൂക്ക് പറയുന്നു.

നമ്മുടെ അയല്‍ രാജ്യമായ ബംഗ്ലാദേശിനെ ഓര്‍ത്തു ദൈവമക്കള്‍ ശക്തമായി പ്രാര്‍ത്ഥിക്കുക.

Categories: Breaking News, Top News

About Author