ക്യാന്‍സര്‍ രോഗം വീട്ടിലിരുന്നു നിര്‍ണ്ണയിക്കാം; ടെസ്റ്റു ചെയ്യാവുന്ന സംവിധാനവുമായി ഗവേഷകര്‍

ക്യാന്‍സര്‍ രോഗം വീട്ടിലിരുന്നു നിര്‍ണ്ണയിക്കാം; ടെസ്റ്റു ചെയ്യാവുന്ന സംവിധാനവുമായി ഗവേഷകര്‍

ക്യാന്‍സര്‍ രോഗം വീട്ടിലിരുന്നു നിര്‍ണ്ണയിക്കാം; ടെസ്റ്റു ചെയ്യാവുന്ന സംവിധാനവുമായി ഗവേഷകര്‍
ക്യാന്‍സര്‍ രോഗം ഇന്നു മനുഷ്യ വര്‍ഗ്ഗത്തിനുമേല്‍ ആഞ്ഞടിച്ചുകൊണ്ടിരിക്കുന്ന കാലമാണ്.

അതിനെ ചികിത്സിക്കാനും പ്രതിരോധിക്കാനുമുള്ള നെട്ടോട്ടത്തിലാണ് മനുഷ്യര്‍ ‍.

രോഗവുമായി ഡോക്ടറെ സമീപിക്കുമ്പോഴാണ് പലരും അറിയുന്നത് രോഗാവസ്ഥ പകുതിയും പിന്നിട്ടുകഴിഞ്ഞെന്നും, അതല്ലെങ്കില്‍ മൂര്‍ദ്ധന്യാവസ്ഥയിലായിയെന്നുമുള്ള വിവരം. അപ്പോഴൊക്കെ ഡോക്ടര്‍മാരില്‍നിന്നും കേള്‍ക്കുന്ന പതിവു വാക്കുകളാണ് നേരത്തേതന്നെ രോഗം നിര്‍ണ്ണയിച്ചിരുന്നെങ്കില്‍ എളുപ്പത്തില്‍ ചികിത്സിച്ചു രോഗം ഭേദമാക്കാമായിരുന്നുവല്ലോ എന്നുള്ളത്. ആ വാക്കുകള്‍ക്ക് വലിയ വിലയാണ് നാം അപ്പോള്‍ നല്‍കേണ്ടി വരുന്നത്.

ഈ പ്രതി സന്ധിക്കു പരിഹാരമായിരിക്കുകയാണ് ഒഹിയോ സ്റ്റേറ്റ് സര്‍വ്വകലാശാലയിലെ ഗവേഷകരുടെ കണ്ടുപിടുത്തം.

ക്യാന്‍സര്‍ രോഗം വീട്ടിലിരുന്നുചന്നെ നിര്‍ണ്ണയിക്കാമെന്നുള്ളതാണ് ഇതിന്റെ പ്രത്യേകത. അര്‍ബുദം ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ നിര്‍ണ്ണയിക്കാനുള്ള പേപ്പര്‍ സ്ട്രിപ്പ് വികസിപ്പിച്ചു കഴിഞ്ഞു. വീട്ടിലിരുന്നു ചെയ്യാവുന്ന ഒരു ടെസ്റ്റാണിത്.

ഒരു തുള്ളി രക്തമെടുത്ത് പേപ്പര്‍ സ്ട്രിപ്പിലേക്ക് ഇട്ടശേഷം ലാബില്‍ അയച്ച് പരിശോധിച്ചാല്‍ നിങ്ങള്‍ ക്യാന്‍സര്‍ ബാധിതനാണോയെന്ന് അറിയാം. വന്‍ കുടലിലെ അര്‍ബുദം, ഗര്‍ഭാശയ ക്യാന്‍സര്‍ എന്നിവയുള്‍പ്പെടെയുള്ളവ നിര്‍ണ്ണയിക്കാന്‍ ഈ ടെസ്റ്റിനു സാധിക്കും.

3 വര്‍ഷത്തിനുള്ളില്‍ ഈ സംവിധാനം പ്രാവര്‍ത്തികമാക്കാനാവുമെന്നാണ് ഗവേഷകര്‍ കരുതുന്നത്.

വളരെ കുറഞ്ഞ ചിലവില്‍ നടത്താന്‍ കഴിയുന്ന ഈ ടെസ്റ്റ് ഗവേഷകനായ ഏബ്രഹാം ബദു താവിയ ആണ് വികസിപ്പിച്ചെടുത്തത്.

രക്തത്തിനു പകരം ഉമിനീരോ മൂത്രമോ ഉപയോഗിച്ചും ടെസ്റ്റ് നടത്താന്‍ കഴിയുമോ എന്നുള്ള പരീക്ഷണം കൂടി നടത്താനുള്ള പരിശ്രമത്തിലാണ് ഗവേഷകര്‍ ‍.

About Author

Related Articles