വിയറ്റ്നാം തടവില്‍ കഴിയുന്നത് 108 പാസ്റ്റര്‍മാര്‍ , വിശ്വാസം ത്യജിച്ചില്ലായെങ്കില്‍ വിഷം നല്‍കുമെന്ന് ഭീഷണി

വിയറ്റ്നാം തടവില്‍ കഴിയുന്നത് 108 പാസ്റ്റര്‍മാര്‍ , വിശ്വാസം ത്യജിച്ചില്ലായെങ്കില്‍ വിഷം നല്‍കുമെന്ന് ഭീഷണി

വിയറ്റ്നാം തടവില്‍ കഴിയുന്നത് 108 പാസ്റ്റര്‍മാര്‍ , വിശ്വാസം ത്യജിച്ചില്ലായെങ്കില്‍ വിഷം നല്‍കുമെന്ന് ഭീഷണി
ഏഷ്യന്‍ രാജ്യമായ വിയറ്റ്നാമില്‍ സുവിശേഷ പ്രവര്‍ത്തനത്തിന്റെ പേരില്‍ പാസ്റ്റര്‍മാരും വിശ്വാസികളും നേരിടുന്നത് കടുത്ത പീഢനങ്ങളാണ്.

മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കും, സഭാ ആരാധനയ്ക്കും നിയന്ത്രണമുള്ള രാജ്യത്ത് പാസ്റ്റര്‍മാരെ അറസ്റ്റു ചെയ്ത് തടവിലാക്കുന്നത് പതിവാണ്. ഇത്തരത്തില്‍ വിവിധ ജയിലുകളില്‍ ഏകദേശം 108 പാസ്റ്റര്‍മാര്‍ തടവില്‍ കഴിയുന്നു.

ജയിലുകളിലും അധികാരികളുടെ പീഢനങ്ങള്‍ ശക്തമാണ്.

ക്രൈസ്തവ വിശ്വാസം ത്യജിക്കാന്‍ പാസ്റ്റര്‍മാരെ നിര്‍ബന്ധിക്കുന്നു. മര്‍ദ്ദനങ്ങളും മാനസിക പീഢനങ്ങളും പലരേയും രോഗികളാക്കുന്നു.

ക്രൈസ്തവര്‍ വിശ്വാസം ത്യജിച്ചില്ലെങ്കില്‍ ഭക്ഷണത്തില്‍ വിഷം നല്‍കുമെന്നാണ് ജയില്‍ അധികൃതരുടെ ഭീഷണി. മുമ്പ് പലരും ഇത്തരത്തില്‍ വിഷം കഴിച്ച് മരിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

കടുത്ത നിര്‍ബന്ധത്തിന് കുറച്ചെങ്കിലും അനുകൂലപ്പെടുന്ന പാസ്റ്റര്‍മാര്‍ക്ക് ഭക്ഷണത്തില്‍ അല്‍പാല്‍പം വിഷം കലര്‍ത്തുന്നതും പതിവാണ്. ഇവര്‍ ഭക്ഷണം കഴിക്കുന്ന കൂട്ടത്തില്‍ അറിയാതെ വിഷാംശവും ഭക്ഷിക്കുന്നു. ഇവര്‍ക്ക് പിന്നീട് ഛര്‍ദ്ദിയും വയറിളക്കവും പിടിപെടാറുണ്ട്. പലരെയും ആശുപത്രികളില്‍ കൊണ്ടുപോകാറുമില്ല.

വിയറ്റ്നാമില്‍ സഭകളുടെ എണ്ണം അനുദിനം വര്‍ദ്ധിച്ചു വരികയാണ്. സഭകള്‍ വളരുന്തോറും ആരാധനാലയങ്ങളും ആവശ്യമുണ്ട്. പുതിയ ആരാധനാലയങ്ങള്‍ക്ക് ഭരണകൂടം ലൈസന്‍സ് നല്‍കുന്നില്ല. രാജ്യത്ത് ക്രൈസ്തവ ആരാധനാലയങ്ങള്‍ക്ക് രജിസ്ട്രേഷന്‍ നിര്‍ബന്ധവുമാണ്. രജിസ്ട്രേഷന്‍ നല്‍കാത്തതുകൊണ്ട് പല സഭാ കൂടിവരവുകളും വീടുകളിലാണ് നടക്കുന്നത്. 500വിശ്വാസികള്‍ കൂടിവന്നാല്‍ ജയിലില്‍ കിടക്കേണ്ടിവരുമെന്നാണ് ഭീഷണി. ഞായറാഴ്ചകളിലെ ആരാധന, സണ്ടേസ്കൂള്‍ ‍, മറ്റു പ്രത്യേക യോഗങ്ങള്‍ ഇവയ്ക്കെല്ലാം നിരോധനങ്ങളോ, നിയന്ത്രണങ്ങളോ ഉണ്ട്. നിയന്ത്രണങ്ങള്‍ ലംഘിക്കുന്ന പാസ്റ്റര്‍മാരെ അറസ്റ്റു ചെയ്ത് ജയിലില്‍ അടയ്ക്കുന്ന രീതിയാണ് നടന്നു വരുന്നത്.

Categories: Breaking News, Global, Top News

About Author