തിരുവനന്തപുരം ദുബായ് എമിറേറ്റ്‌സ് വിമാനത്തിനു തീപിടിച്ചു; വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

തിരുവനന്തപുരം ദുബായ് എമിറേറ്റ്‌സ് വിമാനത്തിനു തീപിടിച്ചു; വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

ദുബായ്: തിരുവനന്തപുരം ദുബായ് എമിറേറ്റ്‌സ് വിമാനത്തിനു തീപിടിച്ചു, യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.

തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ദുബായ് വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുന്നതിന് തൊട്ടുമുന്‍പായിരുന്നു അപകടം.

282 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ഇവരെ എമര്‍ജന്‍സി വാതിലിലൂടെ സുരക്ഷിതമായി പുറത്തേക്കെത്തിച്ചു. പ്രദേശിക സമയം 12.45നായിരുന്നു സംഭവം. രാവിലെ പത്തുമണിയോടെയാണ് വിമാനം തിരുവനന്തപുരത്തുനിന്നു പുറപ്പെട്ടത്.

ലാന്‍ഡിങ്ങിനിടെ വലതുഭാഗത്ത് പൊട്ടിത്തെറിയും തീപിടുത്തവും ഉണ്ടാവുകയായിരുന്നുവെന്നാണ് യാത്രക്കാര്‍ പറയുന്നത്. വിമാനത്തില്‍ നിന്നു കറുത്ത പുക ഉയരുന്നുണ്ട്. ദുബായ് വിമാനത്താവളത്തില്‍ ഇത്തരമൊരു അപകടമുണ്ടായെന്ന വാര്‍ത്ത എമിറേറ്റ്‌സും സ്ഥിരീകരിച്ചു. അതിനിടെ, യന്ത്രത്തകരാറിനെ തുടര്‍ന്ന് വിമാനം ഇടിച്ചിറക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

വിമാനം ലാന്‍ഡ് ചെയ്ത ദുബായ് എയര്‍പോര്‍ട്ടിലെ ടെര്‍മിനല്‍ മൂന്ന് അടച്ചിട്ടിരിക്കുകയാണ്. എമിറേറ്റ്സ് വിമാനങ്ങള്‍ ലാന്‍ഡ് ചെയ്യുന്നത് ഈ ടെര്‍മിനലിലാണ്. ടെര്‍മിനല്‍ അടച്ചതിനെ തുടര്‍ന്ന് എമിറേറ്റ്സ് വിമാനങ്ങള്‍ അല്‍ മഖ്ദൂം വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടിട്ടുണ്ട്.

ദുബായ് വിമാനത്താവളത്തില്‍ താല്‍ക്കാലികമായി വിമാനം ലാന്‍ഡ് ചെയ്യുന്നതും ടെയ്ക്ക് ഓഫ് ചെയ്യുന്നതും നിര്‍ത്തിവെച്ചിരിക്കുകയാണ്.

About Author