സിറിയയിലെയും ഈജിപ്റ്റിലെയും ആത്മാക്കള്‍ ബൈബിളിനുവേണ്ടി കൊതിക്കുന്നു

സിറിയയിലെയും ഈജിപ്റ്റിലെയും ആത്മാക്കള്‍ ബൈബിളിനുവേണ്ടി കൊതിക്കുന്നു

സിറിയയിലെയും ഈജിപ്റ്റിലെയും ആത്മാക്കള്‍ ബൈബിളിനുവേണ്ടി കൊതിക്കുന്നു
വാഷിംഗ്ടണ്‍ ‍: സിറിയയിലും, ഈജിപ്റ്റിലും താമസിക്കുന്ന ആയിരക്കണക്കിനു വിശ്വാസികള്‍ തങ്ങളുടെ പ്രാദേശിക ഭാഷകളിലെ ബൈബിളുകള്‍ കൈകളിലെത്താന്‍ കൊതിക്കുന്നു.

രണ്ടു രാജ്യങ്ങളിലും ഇസ്ലാം മതത്തില്‍നിന്നും രക്ഷിക്കപ്പെട്ടു ക്രൈസ്തവ വിശ്വാസത്തില്‍ ജീവിക്കുന്നവരാണ് ദൈവവചനത്തിനായി ദാഹിക്കുന്നത്. ഇവിടങ്ങളില്‍ നൂറുകണക്കിനാളുകള്‍ ഈ അടുത്ത കാലത്തുപോലും രക്ഷിക്കപ്പെടുവാനിടയായി.

ഇവര്‍ പലരും രഹസ്യ സഭകളിലാണ് കര്‍ത്താവിനെ ആരാധിക്കുന്നത്. അമേരിക്ക കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര ക്രിസ്ത്യന്‍ മിനിസ്ട്രി ഓപ്പണ്‍ ഡോര്‍സ് എന്ന സംഘടനയാണ് ഇക്കാര്യം പുറത്തു വിട്ടത്. ഓപ്പണ്‍ ഡോര്‍സ് സുവിശേഷ പ്രവര്‍ത്തനങ്ങള്‍ക്കു കടുത്ത നിരോധനമുള്ള 60 രാഷ്ട്രങ്ങളില്‍ തങ്ങളുടെ മിഷണറി പ്രവര്‍ത്തനം ചെയ്തു വരുന്നു.

എല്ലാ ഇസ്ലാമിക ഭൂരിപക്ഷ രാഷ്ട്രങ്ങളിലും, ചില നിരീശ്വരവാദ രാഷ്ട്രങ്ങളിലും കഴിഞ്ഞ ചില വര്‍ഷങ്ങളായി മിഷന്‍ പ്രവര്‍ത്തനങ്ങള്‍ ചെയ്തു വരികയാണ്. ഇസ്ലാമിക രാഷ്ട്രങ്ങളില്‍ മതപരിവര്‍ത്തനം നടത്തിയാല്‍ വധശിക്ഷയോ അതല്ലെങ്കില്‍ കടുത്ത ജയില്‍വാസമോ ആണ് പരിണിത ഫലം. ഇത് അറിയാവുന്ന കാര്യമായിട്ടും അനുദിനം അനേകരാണ് പുതുതായി ക്രിസ്തുവിങ്കലേക്കു കടന്നു വരുന്നത്.

ഇവര്‍ രഹസ്യ കേന്ദ്രങ്ങളില്‍ കര്‍ത്താവിനെ ആരാധിക്കുന്നവരാണ്. ഇവര്‍ക്ക് തങ്ങളുടെ മാതൃഭാഷകളില്‍ പ്രിന്‍റു ചെയ്ത ബൈബിളുകളാണ് ആവശ്യമായിരിക്കുന്നത്.

അതിനു ലോകത്തെ മറ്റു ക്രൈസ്തവ സഭകള്‍ സഹായിക്കണമെന്നാണ് സംഘടന ആവശ്യപ്പെടുന്നത്.

Categories: Breaking News, Global, Top News, USA

About Author