യു.എസ്. പ്രസിഡന്റ് ഒബാമയും, മുന്‍ പ്രസിഡന്റ് ബുഷും പൊതുവേദിയില്‍ ബൈബിള്‍ വാക്യങ്ങള്‍ ഉദ്ധരിച്ചു പ്രസംഗിച്ചു

യു.എസ്. പ്രസിഡന്റ് ഒബാമയും, മുന്‍ പ്രസിഡന്റ് ബുഷും പൊതുവേദിയില്‍ ബൈബിള്‍ വാക്യങ്ങള്‍ ഉദ്ധരിച്ചു പ്രസംഗിച്ചു

യു.എസ്. പ്രസിഡന്റ് ഒബാമയും, മുന്‍ പ്രസിഡന്റ് ബുഷും പൊതുവേദിയില്‍ ബൈബിള്‍ വാക്യങ്ങള്‍ ഉദ്ധരിച്ചു പ്രസംഗിച്ചു
ഡാളസ്സ്: ഒരു രാഷ്ട്രത്തെ നയിക്കുന്ന സമുന്നത നേതാവിനു ദൈവത്തിന്റെ വചനം മറന്നു ജീവിക്കാന്‍ സാദ്ധ്യമല്ലെന്നു തെളിയിച്ചിരിക്കുകയാണ് ഒബാമയിലൂടെ.

ജൂലൈ 12-നു ചൊവ്വാഴ്ച സംഘടിപ്പിച്ച ഇന്റര്‍ ഫെയ്ത്ത് മെമ്മോറിയല്‍ സര്‍വ്വീസിലായിരുന്നു യു.എസിലെ ഇപ്പോഴത്തെ പ്രസിഡന്‍റും, മുന്‍ പ്രസിഡന്‍റും ബൈബിള്‍ വാക്യം ഉദ്ധരിച്ച് പ്രസംഗിച്ചത്. കഴിഞ്ഞ ആഴ്ച ഡാളസില്‍ 5 പോലീസ് ഓഫീസര്‍മാര്‍ വെടിയേറ്റു മരിച്ചതിന്റെ അനുസ്മരണ സമ്മേളനമായിരുന്നു വേദി. നമ്മള്‍ അമേരിക്കയിലെ ഒരു കുടുംബക്കാരാണ്.

 

നമ്മള്‍ ദൈവത്തിന്റെ മക്കളാണ്. നമുക്കിടയില്‍ വേര്‍തിരിവില്ല. ഒബാമ പ്രസംഗത്തില്‍ ഓര്‍പ്പിച്ചു. ഇതിനിടയില്‍ 4 വാക്യങ്ങള്‍ ഉദ്ധരിച്ചു പ്രസംഗിച്ചു

. “അവനില്‍ നാം എങ്ങനെ വസിക്കും, കുഞ്ഞുങ്ങളെ നാം വാക്കിനാലും നാവിനാലും അല്ല പ്രവര്‍ത്തിയിലും സത്യത്തിലും തന്നെ സ്നേഹിക്കുക” (1 യോഹ. 3:18). ” ഞാന്‍ നിങ്ങള്‍ക്കു പുതിയൊരു ഹൃദയം തരും, പുതിയൊരു ആത്മാവിനെ ഞാന്‍ നിങ്ങളുടെ ഉള്ളില്‍ ആക്കും, കല്ലായുള്ള ഹൃദയം ഞാന്‍ നിങ്ങളുടെ ജഡത്തില്‍നിന്നു നീക്കി മാംസമായുള്ള ഹൃദയം നിങ്ങള്‍ക്കു തരും” (യെഹ. 36:26), ” അതു തന്നെയല്ല കഷ്ടത, സഹിഷ്ണതയേയും. സഹിഷ്ണത സിദ്ധതയേയും, സിദ്ധത പ്രത്യാശയേയും ഉളവാക്കുന്നു എന്നറിഞ്ഞു നാം കഷ്ടങ്ങളിലും പ്രശംസിക്കുന്നു” (റോമ. 5:3,4), ”അവന്റെ കോപം ക്ഷണനേരത്തേക്കേയുള്ളു, അവന്റെ പ്രസാദമോ ജീവപര്യന്തമുള്ളത്, സന്ധ്യയിങ്കല്‍ കരച്ചില്‍വന്നു രാപാര്‍ക്കും, ഉഷസിലോ ആനന്ദഘോഷം വരുന്നു” (സങ്കി.30:5) എന്നീ വാക്യങ്ങളാണ് ഓര്‍പ്പിച്ചത്.

ഒബാമ ക്രിസ്ത്യാനിയല്ലെന്നും മുസ്ലീം പാരമ്പര്യ കുടുംബമാണെന്നും ചിലര്‍ പറയുന്നു. അതല്ല ഒബാമ നിരീശ്വരവാദികളുടെ കൂട്ടത്തിലെ ആളാണെന്നും ചിലര്‍ വാദിക്കുമ്പോഴാണ് ഒബാമ ഈ ബൈബിള്‍ വാക്യങ്ങള്‍ ഉദ്ധരിക്കുന്നത്. ബുഷ് തന്റെ പ്രസംഗത്തില്‍ “ഭീരുത്വത്തിന്റെ ആത്മാവിനെയല്ല ശക്തിയുടെയും സ്നേഹത്തിന്റെയും സുബോധത്തിന്റെയും ആത്മാവിനെയത്രെ ദൈവം നമുക്കു തന്നത്”. (2 തിമൊ.1:7) എന്നു ഉദ്ധരിക്കുകയുണ്ടായി. ഒരു എപ്പിസ്കോപ്പല്‍ സഭാംഗമാണ് ബുഷ്. എത്ര ഉന്നതനായാലും ദൈവവചനം മറന്ന് നമുക്കാര്‍ക്കും ജീവിക്കുവാന്‍ കഴിയുകയില്ലെന്ന് ഇത് നമ്മെ ഓര്‍പ്പിക്കുന്നു.

Categories: Breaking News, Global, USA

About Author

Related Articles