സമുദ്രത്തിലെ ഓക്സിജന്റെ അളവ് അപകടകരമായി കുറയുന്നതായി ഗവേഷകര്‍

സമുദ്രത്തിലെ ഓക്സിജന്റെ അളവ് അപകടകരമായി കുറയുന്നതായി ഗവേഷകര്‍

സമുദ്രത്തിലെ ഓക്സിജന്റെ അളവ് അപകടകരമായി കുറയുന്നതായി ഗവേഷകര്‍
വാഷിംങ്ടണ്‍ ‍: കാലാവസ്ഥാ വ്യതിയാനം മൂലം സമുദ്രത്തിലെ ഓക്സിജന്റെ അളവ് അപകടകരമായ രീതിയില്‍ കുറയുന്നതായി പഠന റിപ്പോര്‍ട്ട്.

 

സമുദ്രത്തിലെ ജീവികളുടെ നിലനില്‍പ്പിന് ഭീഷണി ഉയര്‍ത്തുന്ന തരത്തില്‍ 2030-40 ആകുമ്പോഴേക്കും ഓക്സിജന്റെ അളവ് ഗണ്യമായി കുറയുമെന്നു ഗവേഷകര്‍ പറയുന്നു.

 

മത്സ്യം, ഞണ്ട്, പവിഴപ്പുറ്റ് തുടങ്ങിയ കടലിലെ ജീവനുള്ള എല്ലാറ്റിനും ഇതു കടുത്ത വെല്ലുവിളി ഉയര്‍ത്തുമെന്നും യു.എസ്. നാഷണല്‍ സെന്‍റര്‍ ഫോര്‍ അറ്റ്മോസ്ഫിയറിക് പുറത്തുവിട്ട പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.

 

അന്താരാഷ്ട്ര താപനിലയില്‍ ഉണ്ടാകുന്ന വ്യതിയാനം സമുദ്രത്തിലെ ഓക്സിജന്റെ അളവ് കുറയുവാന്‍ കാരണമാകും. കൂടാതെ പല അസ്വഭാവിക കാലാവസ്ഥാ മാറ്റത്തിനും ഇത് വഴി തുറക്കുമെന്നും മുന്നറിയിപ്പു നല്‍കുന്നു.

 

സമുദ്രോപരിതലം ചൂടാകുന്നതിനനുസരിച്ച് ഓക്സിജന്‍ വളരെ കുറച്ചു മാത്രമേ സമുദ്രത്തിന്റെ അടിത്തട്ടിലേക്കു പോവുകയുള്ളു. നിലവില്‍ പെസഫിക്, അറ്റ്ലാന്‍റിക് സമുദ്രങ്ങളില്‍ ഓക്സിജന്റെ അളവ് കുറയുന്നതായി കണ്ടെത്തിയിട്ടുണ്ട്.

Categories: Breaking News, Global, Top News

About Author

Related Articles