യോഗ: മിസ്സോറാം ചര്‍ച്ച് നേതാക്കള്‍ അപ്പീല്‍ നല്‍കും

യോഗ: മിസ്സോറാം ചര്‍ച്ച് നേതാക്കള്‍ അപ്പീല്‍ നല്‍കും

യോഗ: മിസ്സോറാം ചര്‍ച്ച് നേതാക്കള്‍ അപ്പീല്‍ നല്‍കും
യോഗ അനുഷ്ഠിക്കണമെന്നുള്ള സര്‍ക്കാര്‍ നിലപാടിനെതിരെ മിസ്സോറാമിലെ ചര്‍ച്ച് നേതാക്കള്‍ അപ്പീല്‍ നല്‍കാന്‍ തീരുമാനിച്ചു.

 

മിസ്സോറാം കോഹ്റന്‍ ഹ്രുവായ്റ്റ്യുറ്റ് കമ്മിറ്റി (എം.കെ.എച്ച്.സി.) എന്ന സംഘടനയുടെ ആഭിമുഖ്യത്തില്‍ 13 പ്രമുഖ സഭകളുടെ നേതാക്കളാണ് അപ്പീല്‍ നല്‍കാന്‍ തീരുമാനിച്ചതെന്ന് സംഘടനയുടെ നേതാവ് റവ. ലാല്‍റവിലിയാന പച്ചൗവു പറഞ്ഞു. യോഗ ക്രൈസ്തവ പഠിപ്പിക്കലുകള്‍ക്കെതിരാണ്.

 

ക്രൈസ്തവ വിശ്വാസ സംഹിതകളില്‍ വെള്ളം ചേര്‍ക്കാന്‍ അനുവദിക്കില്ല. ക്രിസ്ത്യാനികള്‍ യോഗ അനുഷ്ഠിക്കാന്‍ തയ്യാറാവില്ല അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ ഒരു പൊതു സ്ഥാപനമാണ് യോഗ നടത്തുന്നതില്‍ തങ്ങള്‍ എതിരല്ല.

 

എന്നാല്‍ ഹൈന്ദവ ഇതര മതവിഭാഗങ്ങളെ അതിലേക്കു വലിച്ചിഴയ്ക്കുന്നതു ശരിയല്ല. യോഗ ചില താല്‍ക്കാലിക മനസൗഖ്യത്തിനു പ്രയോജനകരമാകുന്നുണ്ട്.

 

എന്നാല്‍ ക്രൈസ്തവര്‍ യേശു കര്‍ത്താവിലുള്ള നിത്യ രക്ഷയിലും, നിത്യ സൗഖ്യത്തിലും പ്രത്യാശ വെയ്ക്കുന്നു.

Categories: Breaking News, India

About Author