“കൊറിയന്‍ ഏകാധിപതി കിം ജോങ് അണ്‍ രക്ഷിക്കപ്പെടണം, ദേശീയ നേതാക്കള്‍ ദൈവത്തെ അറിയണം” ഹൃദയം തുളച്ച് യുവ മിഷണറിയുടെ റേഡിയോ പ്രഭാഷണം

“കൊറിയന്‍ ഏകാധിപതി കിം ജോങ് അണ്‍ രക്ഷിക്കപ്പെടണം, ദേശീയ നേതാക്കള്‍ ദൈവത്തെ അറിയണം” ഹൃദയം തുളച്ച് യുവ മിഷണറിയുടെ റേഡിയോ പ്രഭാഷണം

“കൊറിയന്‍ ഏകാധിപതി കിം ജോങ് അണ്‍ രക്ഷിക്കപ്പെടണം, ദേശീയ നേതാക്കള്‍ ദൈവത്തെ അറിയണം” ഹൃദയം തുളച്ച് യുവ മിഷണറിയുടെ റേഡിയോ പ്രഭാഷണം
സോള്‍ ‍: ഗുഡ്മോര്‍ണിംഗ്: വടക്കന്‍ കൊറിയയിലെ പ്രിയ സഹോദരീ സഹോദരന്മാരേ, എന്റെ ഈ പ്രാര്‍ത്ഥനയും ദൈവവചന പ്രസംഗവും രാജ്യത്ത് അത്ഭുതങ്ങള്‍ സൃഷിടിക്കട്ടെ.

 

കൊറിയന്‍ ഏകാധിപതി കിം ജോങ് അണ്‍ രക്ഷിക്കപ്പെട്ട് കര്‍ത്താവിന്റെ സന്നിധിയില്‍ മുട്ടു മടക്കണം. കൊറിയന്‍ പാര്‍ട്ടി നേതാക്കള്‍ മുഴുവനും ദൈവത്തെ കണ്ടുമുട്ടണം. കൊറിയയിലെ എല്ലാ ജനവിഭാഗങ്ങളും സുവിശേഷത്തില്‍ വിശ്വസിച്ച് കര്‍ത്താവിനെ ആരാധിക്കണം.

 

തെക്കന്‍ കൊറിയയുടെ തലസ്ഥാന നഗരമായ സോളിലെ ഒരു ചെറിയ റേഡിയോ സ്റ്റുഡിയോയിലെ മൈക്രോഫോണിലൂടെ മുഴങ്ങുന്ന ശബാദമാണിത്. ആത്മശക്തിയില്‍ നിറഞ്ഞുനിന്നു തന്റേടത്തോടെ പ്രസംഗിക്കുന്ന കിം ചുങ് ഡിയോങ് (39) എന്ന ക്രിസ്ത്യന്‍ മിഷണറിയാണിത്.

 

ദിവസവും രാവിലെ ഒരു മണിക്കൂര്‍ വീതം തന്റെ സ്വന്തം രാജ്യത്തെ നേതാക്കള്‍ക്കും ജനങ്ങള്‍ക്കും വേണ്ടി വളരെ ആത്മഭാരത്തോടെ സുവിശേഷം പ്രസംഗിക്കുകയാണ് കിം ചുങ്. വടക്കന്‍ കൊറിയയിലെ ഭരണകൂടം മാറിപ്പോകാന്‍ ഇടയാകണം. ഇതു മാത്രമാണ് തന്റെ ശുശ്രൂഷയുടെ ലക്ഷ്യം കിം ചുങ് പറയുന്നു. എന്നും പുലര്‍ച്ചെ തന്റെ സ്റ്റുഡിയോയില്‍നിന്നും ദൈവവചനം മുഴങ്ങിക്കേള്‍ക്കുന്നു.

 

ക്രിസ്തീയ ഗാനം ഉള്‍പ്പെടെ ആത്മ പ്രചോദനം ഉണ്ടാക്കുന്ന പ്രോഗ്രാമുകളാണ് തന്റെ ചെറിയ റേഡിയോ സ്റ്റേഷനിലൂടെ പ്രക്ഷേപണം നടത്തുന്നത്. സ്വന്തം രാജ്യത്ത് ഇതിന് അനുവാദം ഇല്ല. അതിനാല്‍ ഒരു ദൈവ നിയോഗം പോലെ കിം ചുങ് 2004-ലാണ് വടക്കന്‍ കൊറിയയുടെ ശത്രു രാജ്യമായ തെക്കന്‍ കൊറിയയില്‍ എത്തി മിഷണറി പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.

 

ഫാര്‍ ഈസ്റ്റ് ബ്രോഡ്കാസ്റ്റിംഗ് എന്ന റേഡിയോയിലൂടെ സുവിശേഷം സ്വന്തം രാജ്യത്ത് എത്തിക്കുകയാണ് ലക്ഷ്യം. തെക്കന്‍ കൊറിയയില്‍ ഇതിനു തടസമില്ല. റേഡിയോ പ്രോഗ്രാമിന് വടക്കന്‍ കൊറിയയില്‍ നല്ല രീതിയില്‍ സിഗ്നല്‍ ലഭിക്കുന്നുണ്ട്. ജീവനെ പണയംവെച്ചുള്ള ഈ പരിപാടി 20 മില്യണ്‍ ജനങ്ങള്‍ക്കു വേണ്ടിയാണെന്ന് ഈ കര്‍ത്തൃദാസന്‍ പറയുന്നു.

About Author