മതനിന്ദ ആരോപിച്ച് പാസ്റ്ററുടെ ഭാര്യയെ കല്ലെറിഞ്ഞു കൊന്നു

മതനിന്ദ ആരോപിച്ച് പാസ്റ്ററുടെ ഭാര്യയെ കല്ലെറിഞ്ഞു കൊന്നു

മതനിന്ദ ആരോപിച്ച് പാസ്റ്ററുടെ ഭാര്യയെ കല്ലെറിഞ്ഞു കൊന്നു
കാനോ: നൈജീരിയായില്‍ മതനിന്ദയുടെ പേരില്‍ വ്യാജ ആരോപണം ഉന്നയിച്ച് ഒരു കൂട്ടം മുസ്ലീങ്ങള്‍ പാസ്റ്ററുടെ ഭാര്യയെ കല്ലെറിഞ്ഞു കൊന്നു.

 

നൈജീരിയായിലെ കാനോ സംസ്ഥാനത്ത് കാനോ നഗരത്തിലെ കോഫര്‍ വാമ്പയ് മാര്‍ക്കറ്റില്‍ ജൂണ്‍ 2-ന് വ്യാഴാഴ്ച വൈകിട്ട് 4 മണിക്കാണ് പ്രാകൃതമായ ശിക്ഷാ വിധിമൂലം വിലപ്പെട്ട ഒരു ജീവന്‍ നഷ്ടമായത്.

 

കാനോയിലെ ഡീപ്പര്‍ ലൈഫ് ബൈബിള്‍ ചര്‍ച്ചിന്റെ ശുശ്രൂഷകനായ പാസ്റ്റര്‍ മൈക്ക് അഗ്ബഹിമിന്റെ ഭാര്യ ബ്രിഡ്ജറ്റ് അഗ്ബഹിമാണ് (74) ദാരുണമായി കൊല്ലപ്പെട്ടത്. ബ്രിഡ്ജറ്റ് ഈ മാര്‍ക്കറ്റില്‍ അടുക്കള പാത്രങ്ങള്‍ വില്‍ക്കുന്ന കട നടത്തി വരികയായിരുന്നു.

 

സംഭവ ദിവസം അല്‍ഹാജി ദൗഡ എന്ന മുസ്ലീം ബ്രിഡ്ജറ്റിന്റെ കടയുടെ മുമ്പില്‍ അവരുമായി വിശ്വാസ സംഹിതകളെക്കുറിച്ച് പരസ്യമായി സംവാദിച്ചു. പിന്നീട് ഇരുവരും തങ്ങളുടെ വിശ്വാസത്തില്‍ ഉറച്ചുനിന്നുകൊണ്ട് തര്‍ക്കിച്ചു.

 

ഈ സമയം ബ്രിഡ്ജറ്റ് മുഹമ്മദ് പ്രവാചകനെ തീരെ മോശമായി പരാമര്‍ശിച്ചു എന്ന് വ്യാജ ആരോപണം ഉന്നയിച്ചുകൊണ്ട് അല്‍ഹാജി തിരിച്ചുപോയി. പിന്നീട് ഇയാള്‍ ഒരു കൂട്ടം മുസ്ലീം യുവാക്കളുമായെത്തി ബ്രിഡ്ജറ്റിന്റെ കടയില്‍നിന്ന് ബ്രിഡ്ജറ്റിനെ ബലമായി വലിച്ചിഴച്ചു പുറത്തുകൊണ്ടുപോയി.

 

ഈ വിവരം അവരുടെ നാട്ടു പ്രമാണിയെ ധരിപ്പിച്ചു. എന്നാല്‍ നാട്ടു പ്രമാണി പിന്നീട് പ്രശ്നം പരിഹരിക്കാമെന്നു പറഞ്ഞപ്പോള്‍ അദ്ദേഹത്തിനെതിരായി അക്രമികള്‍ തിരിയുകയും അദ്ദേഹം അവിടം വിട്ടു പോവുകയും ചെയ്തു. സംഭവം അറിഞ്ഞ് പാസ്റ്റര്‍ മൈക്കും സ്ഥലത്തെത്തി.

 

ജനക്കൂട്ടത്തിന്റെ കൈയ്യില്‍നിന്ന് ഭാര്യയെ രക്ഷിക്കാന്‍ ശ്രമിച്ചപ്പോള്‍ അക്രമികള്‍ ഇരുവരേയും കല്ലെറിയുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. ഈ സമയം അക്രമികളുടെ മദ്ധ്യത്തില്‍ ബ്രിഡ്ജറ്റ് മുട്ടുകുത്തിനിന്ന് ദൈവത്തോട് ഉച്ചത്തില്‍ പ്രാര്‍ത്ഥിച്ചു. മാരകമായി മുറിവേറ്റ ബ്രിഡ്ജറ്റ് മരിച്ചു.

 

പാസ്റ്റര്‍ മൈക്കിനു ഗുരുതരമായി പരിക്കേല്‍ക്കുകയുമുണ്ടായി. പോലീസ് പ്രതികള്‍ക്കെതിരെ കേസെടുത്തു.

Categories: Breaking News, Global, Top News

About Author