നൈജീരിയായില്‍ വീട്ടില്‍ ഉറങ്ങിക്കിടന്ന 3 ക്രൈസ്തവരെ വെടിവെച്ചുകൊന്നു

നൈജീരിയായില്‍ വീട്ടില്‍ ഉറങ്ങിക്കിടന്ന 3 ക്രൈസ്തവരെ വെടിവെച്ചുകൊന്നു

നൈജീരിയായില്‍ വീട്ടില്‍ ഉറങ്ങിക്കിടന്ന 3 ക്രൈസ്തവരെ വെടിവെച്ചുകൊന്നു
കഡുന: മതവൈരത്തിനു കുപ്രസിദ്ധിയുള്ള നൈജീരിയായില്‍ വീട്ടില്‍ ഉറങ്ങിക്കിടന്ന 3 ക്രൈസ്തവരെ ഇസ്ലാമിക മതവൈരികള്‍ വെടിവെച്ചുകൊന്നു.

 

മെയ് 31-ന് കഡുന സംസ്ഥാനത്ത് ജമായിലെ നിന്റി ഗ്രാമത്തില്‍ താമസക്കാരായ ക്രൈസ്തവരുടെ വീട്ടില്‍ പുലര്‍ച്ചെ 2 മണിക്ക് കന്നുകാലികളെ മേയ്ക്കുന്ന വിഭാഗക്കാരായ മുസ്ലീങ്ങള്‍ അതിക്രമിച്ചു കയറി വെടിവെയ്ക്കുകയായിരുന്നു.

 

ഒരു വീട്ടില്‍ കഴിഞ്ഞ സക്ക കഗോമ (40) ഉള്‍പ്പെടെ 3 പേരാണ് കൊല്ലപ്പെട്ടത്. അക്രമം കണ്ട് ഭയന്ന് ഓടി രക്ഷപെട്ട നവോമി സലായെന്ന വീട്ടമ്മയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

 

ആക്രമങ്ങളെത്തുടര്‍ന്ന് 14-ഓളം ഗ്രാമങ്ങളില്‍നിന്നായി നൂറുകണക്കിന് ക്രൈസ്തവര്‍ നാടുവിട്ടുപോയി. ഇവര്‍ സമീപ വന മേഖലകളിലാണ് അഭയം തേടിയിരിക്കുന്നത്.

 

അന്നുതന്നെ അക്രമികള്‍ നിന്‍റയിലെതന്നെ ഇവാഞ്ചലിക്കല്‍ ചര്‍ച്ച് വിന്നിംഗ് ആള്‍ ‍-ന്റെ പാസ്റ്റര്‍ സലേഹ് യമുസയുടെ വീട് ഉള്‍പ്പെടെ ചില വീടുകള്‍ അഗ്നിക്കിരയാക്കി. വീട്ടുകാര്‍ ദൈവകൃപയാല്‍ രക്ഷപെട്ടു. തീയിടുന്നതിനു മുമ്പായി എല്ലാവരും ഓടി രക്ഷപെട്ടു.

 

മെയ് 25-ന് ഇതേ മേഖലയില്‍ത്തന്നെ മുസ്ലീം ഫുലാനി വിഭാഗത്തില്‍പ്പെട്ട ഒരു സംഘം അക്രമികള്‍ ‍, ജോലി കഴിഞ്ഞ് വൈകിട്ട് 5 മണിക്ക് വീട്ടിലേക്കു പോവുകയായിരുന്നു ആങ്കോ (55) എന്ന വിശ്വാസിയെ വഴിയില്‍ തടഞ്ഞു നിര്‍ത്തി കാട്ടിലേക്കു വലിച്ചിഴച്ചുകൊണ്ടുപോയി മാരകമായി വെട്ടിപ്പരിക്കേല്‍പ്പിച്ചു. ആങ്കോ മരിച്ചുവെന്നു കരുതി അക്രമികള്‍ ഉപേക്ഷിച്ചു പോയി.

 

പിന്നീട് മണിക്കൂറുകള്‍ക്കുശേഷം അതുവഴിവന്ന ഒരു ബാപ്റ്റിസ്റ്റ് പാസ്റ്റര്‍ അബോധാവസ്ഥയില്‍ രക്തത്തില്‍ കുളിച്ചു കിടന്ന ആങ്കോയെ കണ്ടെത്തുകയായിരുന്നു.

 

ഇദ്ദേഹവും വഴിയാത്രക്കാരായ ചില ക്രിസ്ത്യന്‍ സഹോദരന്മാരും ചേര്‍ന്ന് ആങ്കോയെ കഫാഞ്ചന്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു.

 

തക്ക സമയത്ത് ചികിത്സ കിട്ടിയതിനാല്‍ ഇദ്ദേഹം മരണത്തില്‍നിന്നും രക്ഷപെട്ടു. ആങ്കോ പ്രാദേശിക സഭയിലെ ഖജാന്‍ജിയാണ്.

Categories: Breaking News, Global, Top News

About Author

Related Articles