ഇനി ഈ പച്ചക്കറികള്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കരുത്

ഇനി ഈ പച്ചക്കറികള്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കരുത്

ഇനി ഈ പച്ചക്കറികള്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കരുത്
ഇന്ന് വീട്ടില്‍ ഫ്രിഡ്ജ് ഇല്ലാത്തവര്‍ ചുരുക്കമാണ്. ഭക്ഷണ സാധനങ്ങള്‍ കേടുവരാതിരിക്കാനും തണുപ്പിക്കാനുമായി ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നത് പതിവാണ്. എല്ലാ ഭക്ഷണ സാധനങ്ങളും ഇത്തരത്തില്‍ സൂക്ഷിച്ചുവയ്ക്കാമെന്നാണ് നമ്മള്‍ ഇതുവരെ ചിന്തിച്ചു വന്നിരുന്നത്.

 

എന്നാല്‍ ആ ചിന്തയ്ക്ക് ഒരു മാറ്റം ആവശ്യമാണ്. ചിലത് ശീതീകരിക്കുന്നത് ഭക്ഷണ സാധനങ്ങള്‍ കേടുവരുന്നതിനും, കഴിക്കുന്നരുടെ ആരോഗ്യത്തിന് ഹാനികരവുമായിത്തീരുന്നു. നമ്മള്‍ പതിവായി ഉപയോഗിക്കുന്ന ചില ഭക്ഷണസാധനങ്ങളെക്കുറിച്ച് ശ്രദ്ധിക്കുക.
ഉള്ളി: ഉള്ളി ശീതീകരച്ചു കഴിഞ്ഞാല്‍ പഴകിയ പോലെയും, മൃദുവായും മാറുന്നു. അതുകൊണ്ട് ഇത് തണുത്തതും ഉണങ്ങിയതും ആയിട്ടുള്ള സ്ഥലത്ത് മറ്റു പച്ചക്കറികളില്‍നിന്നു മാറ്റി സൂക്ഷിക്കേണ്ടതാണ്.
വാഴപ്പഴം: വാഴപ്പഴം കേടുവരാതിരിക്കാനായി ചിലര്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കാറുണ്ട്. എന്നാല്‍ ഇത് ശീതീകരിക്കപ്പെട്ടാല്‍ പാകം വരാതിരിക്കുകയും ഇതിലെ പൊട്ടാസ്യത്തിന്റെ അളവ് കുറഞ്ഞുപോവുകയും ചെയ്യും. അതിനാല്‍ വാഴപ്പഴം എപ്പോഴും അന്തരീക്ഷ താപനിലയില്‍ത്തന്നെ സൂക്ഷിക്കണം.
ഉരുളക്കിഴങ്ങ്: ഉരുളക്കിഴങ്ങ് യാതൊരു കാരണവശാലും ശീതീകരിക്കുവാന്‍ പാടുള്ളതല്ല. കാരണം ശീതീകരിക്കപ്പെട്ടാല്‍ ഇതില്‍ അടങ്ങിയിരിക്കുന്ന അന്നജം പഞ്ചസാരയായി പെട്ടന്ന് മാറും. ഇത് പേപ്പര്‍ ബാഗുകളില്‍ അന്തരീക്ഷ ഊഷ്മാവില്‍ത്തന്നെ സൂക്ഷിക്കുന്നതാണ് നല്ലത്.
തക്കാളി: എല്ലാവരും ഏറ്റവും കൂടുതല്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കുന്ന ഒരു സാധനമാണ് തക്കാളി. ഇത് ശീതീകരിച്ചു സൂക്ഷിക്കുന്നതിലൂടെ അതിന്റെ ഗുണങ്ങള്‍ നഷ്ടപ്പെടുമെന്നതാണ് സത്യം. തക്കാളി ശീതീകരിക്കപ്പെടുന്നതിലൂടെ അതില്‍ ഫംഗസ് ബാധയുണ്ടാവുകയും ഉപയോഗശൂന്യമായ അവസ്ഥയിലാവുകയും ചെയ്യുന്നു.
ഒലിവ് എണ്ണ: ഒലിവ് എണ്ണ ശീതീകരികകപ്പെട്ടാല്‍ അത് വെണ്ണ പോലെ ആയിത്തീരും. കൂടതെ ഫ്രിഡ്ജിലെ വെളിച്ചത്തിന്റെ ചൂടും വായുവും മൂലം ഇതില്‍ മനുഷ്യ ശരീരത്തിനു ഹാനികരമായ മൂലപദാര്‍ത്ഥം ഉണ്ടാവാന്‍ കാരണമാവുകയും ചെയ്യുന്നു.

Categories: Breaking News, Cookery, Health

About Author

Related Articles