തണ്ണിമത്തന്റെ ഗുണങ്ങള്‍ അറിയാമോ?

തണ്ണിമത്തന്റെ ഗുണങ്ങള്‍ അറിയാമോ?

തണ്ണിമത്തന്റെ ഗുണങ്ങള്‍ അറിയാമോ?
നമ്മുടെ നാട് ചുട്ടുപൊള്ളുമ്പോള്‍ ദാഹശമനത്തിനും ശരീരം തണുപ്പിക്കാനുമായി ഏവരും ആശ്രയിക്കുന്നത് ഇപ്പോള്‍ തണ്ണിമത്തങ്ങയെ ആണല്ലോ. എന്നാല്‍ തണ്ണിമത്തന്റെ ഗുണ വിശേഷങ്ങള്‍ ആര്‍ക്കെങ്കിലും അറിയാമോ എന്നു ചിന്തിക്കുന്നതും നല്ലതാണ്.

 

തണ്ണി മത്തന്‍ പഴവും, പച്ചക്കറിയുമാണ്. മത്തന്‍ ‍. ചേന, കുമ്പളം പോലുള്ള ഒരു പച്ചക്കറിയായാണ് തണ്ണിമത്തനെ പരിഗണിച്ചു വരുന്നത്. പച്ചക്കറികളെപ്പോലെ വിത്തില്‍നിന്നാണ് ഇവ വളരുന്നതും.

 

എന്നാല്‍ മധുരവും ഉന്മേഷവും നല്‍കുന്ന ഒന്നാന്തരം ദാഹശമനികൂടിയായ തണ്ണിമത്തനെ ഒരു പഴവര്‍ഗ്ഗമായും പരിഗണിക്കാവുന്നതാണ്. മസില്‍ വേദന പരിഹരിക്കുന്ന ഐഡിട്രൂലിന്റെ ശേഖരം തണ്ണിമത്തനില്‍ ധാരാളം ഉണ്ട്.

 

മത്തന്റെ ചുവന്ന ഭാഗം കഴിച്ച് പുറംഭാഗം വലിച്ചെറിയുന്നവരാണ് നമ്മള്‍ ‍. എന്നാല്‍ ഇതിന്റെ ചുവന്ന ഭാഗത്തേക്കാളുപരി സിട്രാലിന്‍ അടങ്ങിയിരിക്കുന്നത് തൊലി ഭാഗത്താണ്. ഇതിന്റെ കുരുവില്‍ അയണ്‍ ‍, സിങ്ക്, പ്രോട്ടീന്‍ ‍, ഫൈബര്‍ എന്നിവ വന്‍തോതില്‍ അടങ്ങിയിട്ടുണ്ട്.

 

ആയതിനാല്‍ തണ്ണിമത്തന്റെ തൊലിയും കുരുവും ഭക്ഷണശീലമാക്കുക. മഞ്ഞ നിറത്തിലുള്ള തണ്ണിമത്തനുകളുമുണ്ട്. ഇവ ചുവപ്പ് മത്തനേക്കാള്‍ മധുരമുള്ളവയാണ്.

Categories: Breaking News, Health

About Author