പാക്കിസ്ഥാനില്‍ ക്രൈസ്തവനെ കഴുത്തറത്ത് കൊലപ്പെടുത്തി

പാക്കിസ്ഥാനില്‍ ക്രൈസ്തവനെ കഴുത്തറത്ത് കൊലപ്പെടുത്തി

പാക്കിസ്ഥാനില്‍ ക്രൈസ്തവനെ കഴുത്തറത്ത് കൊലപ്പെടുത്തി
ഇസ്ലാമബാദ്: പാക്കിസ്ഥാനില്‍ ക്രൈസ്തവനെ മുസ്ലീങ്ങളായ മയക്കുമരുന്നു കച്ചവടക്കാര്‍ കഴുത്തറത്ത് കൊലപ്പെടുത്തി.

 

കഴിഞ്ഞ ആഴ്ച വാണ്ടല ദയില്‍ഷാ ഗ്രാമത്തിലെ മസീര്‍ മസിഹ് (55) ആണ് കൊലചെയ്യപ്പെട്ടത്. നസീര്‍ തന്റെ സ്നേഹിതനായ മറ്റൊരാള്‍ക്കൊപ്പം വയലില്‍ പുല്ല് അറക്കുന്ന ജോലിയില്‍ ഏര്‍പ്പെട്ടുകൊണ്ടിരുന്നപ്പോള്‍ രണ്ടുപേര്‍ മാരകായുധങ്ങളുമായെത്തി നസീറിനെ ആക്രമിക്കുകയായിരുന്നു.

 

മുഖത്തും, കഴുത്തിനും വെട്ടേറ്റ നസീറിന്റെ കഴുത്തറത്തു മരണം ഉറപ്പാക്കിയ ശേഷമാണ് അക്രമികള്‍ ഓടി രക്ഷപെട്ടത്. കൂടെ ജോലി ചെയ്തിരുന്ന ആള്‍ക്കും വെട്ടേറ്റുവെങ്കിലും പരിക്ക് ഗുരുതരമല്ല. മയക്കുമരുന്നു സംഘം ഈ പ്രദേശത്ത് സജീവമായി വരികയായിരുന്നു.

 

ഇവര്‍ ചില ക്രൈസ്തവ യുവാക്കളെ മയക്കുമരുന്നു സംഘത്തിലേക്കു വലിച്ചിഴയ്ക്കാന്‍ ശ്രമം നടത്തിയതിനെ നസീര്‍ എതിര്‍ത്തിരുന്നു. ഇതിനെത്തുടര്‍ന്നുള്ള വിരോധമാണ് കൊലപാതകത്തിനു കാരണമെന്ന് ബ്രിട്ടീഷ് – പാക്കിസ്ഥാനി ക്രിസ്ത്യന്‍ അസ്സോസിയേഷന്‍ എന്ന സംഘടന അറിയിച്ചു.

 

സ്ഥലത്തെ ചില മുസ്ലീങ്ങള്‍ തങ്ങളുടെ സഭയിലെ ചില ചെറുപ്പക്കാരെ ആകര്‍ഷിക്കാനുള്ള മനഃപൂര്‍വ്വ ശ്രമം നടത്തി പരാജയപ്പെട്ടതിലുള്ള വിരോധമാണ് കൊലയ്ക്കു കാരണമെന്ന് പ്രാദേശിക സഭാ പാസ്റ്റര്‍ ആല്‍ഫ്രഡ് അസ്സം പറഞ്ഞു. റഷീദ് ബീബിയാണ് കൊല്ലപ്പെട്ട നസീറിന്റെ ഭാര്യ. ഏക മകന്‍ പാട്രിക് മസിഹ്. നസീറിന്റെ ബന്ധുക്കള്‍ രണ്ടു പ്രതികളുടെ പേരുകള്‍ പോലീസില്‍ അറിയിച്ചിട്ടും കേസെടുത്തിട്ടില്ലെന്ന് ആരോപണമുണ്ട്.

Categories: Breaking News, Global, Top News

About Author