പാട്നയില്‍ തെരുവില്‍ പ്രസംഗിച്ച പാസ്റ്ററെ മര്‍ദ്ദിച്ചു നഗ്നനാക്കി നടത്തി

പാട്നയില്‍ തെരുവില്‍ പ്രസംഗിച്ച പാസ്റ്ററെ മര്‍ദ്ദിച്ചു നഗ്നനാക്കി നടത്തി

പാട്നയില്‍ തെരുവില്‍ പ്രസംഗിച്ച പാസ്റ്ററെ മര്‍ദ്ദിച്ചു നഗ്നനാക്കി നടത്തി
പാട്ന: ബീഹാറിന്റെ തലസ്ഥാന നഗരിയായ പാട്നയില്‍ തെരുവോരത്ത് സുവിശേഷം പ്രസംഗിച്ച പെന്തക്കോസ്തു പാസ്റ്ററെ ഒരു കൂട്ടം സുവിശേഷ വിരോധികള്‍ മര്‍ദ്ദിച്ച് വിവസ്ത്രനാക്കി തെരുവിലൂടെ നടത്തി.

 

പാട്ന ജില്ലയിലെ ബര്‍ഹ് റെയില്‍വേസ്റ്റേഷന്‍ പരിസരത്ത് സുവിശേഷം പ്രസംഗിച്ച പാസ്റ്റര്‍ ദീപക് കുമാറിനെയാണ് പത്തോളം വരുന്ന ഹിന്ദു മതമൗലികവാദികള്‍ ആക്രമിച്ച് അപമനിച്ചത്.

 

ദീപക് കുമാര്‍ പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോള്‍ പ്രസംഗം തടസ്സപ്പെടുത്തുകയും മര്‍ദ്ദിക്കുകയും ചെയ്തശേഷം മുറിവേറ്റ പാസ്റ്ററെ ഭാഗീകമായി വിവസ്ത്രനാക്കി തെരുവിലൂടെ വലിച്ചിഴയ്ക്കുകയുമായിരുന്നുവെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞു.

 

ദീപക് നിര്‍മ്മല സുവിശേഷം പ്രസംഗിക്കുകയല്ലാതെ പ്രകോപനമായോ എതിര്‍ വിശ്വാസങ്ങളെ മുറിവേല്‍പ്പിച്ചോ പ്രസംഗിച്ചിട്ടില്ലെന്ന് വിശ്വാസികള്‍ പറഞ്ഞു.

Categories: Breaking News, India

About Author