വെയിലത്തു വെച്ചാല്‍ സ്വയം അഴുക്കിളകുന്ന വസ്ത്രങ്ങള്‍ വരുന്നു

വെയിലത്തു വെച്ചാല്‍ സ്വയം അഴുക്കിളകുന്ന വസ്ത്രങ്ങള്‍ വരുന്നു

വെയിലത്തു വെച്ചാല്‍ സ്വയം അഴുക്കിളകുന്ന വസ്ത്രങ്ങള്‍ വരുന്നു
മെല്‍ബണ്‍ ‍: വസ്ത്രങ്ങളിലെ അഴുക്കു കളയാനായി സമയം ചിലവഴിച്ച് വിഷമിക്കുന്നവര്‍ക്ക് ആശ്വാസകരമായി പുതിയ ഒരു വാര്‍ത്ത.

 

വെയിലത്തോ, കത്തുന്ന ബള്‍ബിനു കീഴിലോ വെച്ചാല്‍ സ്വയം വൃത്തിയാകുന്ന വസ്ത്രങ്ങള്‍ ഉടന്‍ വിപണികളിലെത്തും. ചെമ്പും വെള്ളിയും ഉള്‍പ്പെടുന്ന നാനോ സാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ഇത്തരം വസ്ത്രങ്ങള്‍ക്ക് സൂര്യ പ്രകാശത്തില്‍ സ്വയം വൃത്തിയാക്കാന്‍ കഴിയുമെന്നാണ് ആസ്ട്രേലിയന്‍ ഗവേഷകരുടെ കണ്ടെത്തല്‍ ‍.

 

ആസ്ട്രേലിയായിലെ ആര്‍ ‍.എം.ഐ.ടി. സര്‍വ്വകലാശാലയിലെ ഇന്ത്യന്‍ വംശജനായ ഗവേഷകരുള്‍പ്പെട്ട സംഘമാണ് ഈ പുതിയ കണ്ടുപിടിത്തത്തിനു പിന്നില്‍ ‍. ത്രീഡി ഘടനയുള്ള ഇത്തരം വസ്ത്രങ്ങള്‍ സൂര്യപ്രകാശത്തെ വേഗത്തില്‍ ആഗീരണം ചെയ്ത് ‘ഹോട്ട് ഇലക്ട്രോണുകള്‍ ‍’ ഉല്‍പ്പാദിപ്പിക്കും. ഇതുവഴി വസ്ത്രങ്ങളില്‍ പറ്റിപ്പിടിച്ചിരിക്കുന്ന ജൈവകറകളെ വിഘടിപ്പിച്ച് ഇല്ലാതാക്കുമെന്നാണ് ഈ ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്.

Categories: Breaking News, Europe, Global

About Author