ക്രൈസ്തവ വിശ്വാസം സ്വീകരിച്ച ബംഗ്ലാദേശ് സ്വാതന്ത്ര്യ സമര സേനാനിയെ ഭീകരര്‍ വധിച്ചു

ക്രൈസ്തവ വിശ്വാസം സ്വീകരിച്ച ബംഗ്ലാദേശ് സ്വാതന്ത്ര്യ സമര സേനാനിയെ ഭീകരര്‍ വധിച്ചു

ക്രൈസ്തവ വിശ്വാസം സ്വീകരിച്ച ബംഗ്ലാദേശ് സ്വാതന്ത്ര്യ സമര സേനാനിയെ ഭീകരര്‍ വധിച്ചു
ധാക്ക: ബംഗ്ലാദേശില്‍ ഇസ്ലാംമതംവിട്ട് ക്രൈസ്തവ വിശ്വാസം സ്വീകരിച്ചു ജീവിച്ച പ്രമുഖ വ്യക്തിയെ ഇസ്ലാമിക തീവ്രവാദികള്‍ വെട്ടിക്കൊന്നു.

 

സ്വാതന്ത്ര്യ സമര സേനാനിയും മുന്‍ ഫാമിലി പ്ലാനിംഗ് ഇന്‍സ്പെക്ടറുമായ ഹുസൈന്‍ അലിയെയാണ് (68) മോട്ടോര്‍ ബൈക്കില്‍ വന്ന മൂന്നംഗ അക്രമികള്‍ പട്ടാപ്പകല്‍ കൊലപ്പെടുത്തിയത്. വടക്കന്‍ ബംഗ്ലാദേശിലെ കുരിഗ്രാം പട്ടണത്തില്‍ മാര്‍ച്ച് 22 ചൊവ്വാഴ്ച രാവിലെ 7-നു കഴുത്തു മുറിഞ്ഞനിലയില്‍ അലിയുടെ മൃദദേഹം കണ്ടെത്തുകയായിരുന്നെന്ന് പോലീസ് അറിയിച്ചു.

 

അക്രമികള്‍ നാടന്‍ ബോംബു പൊട്ടിച്ചശേഷം അള്ളാഹു അക്ബര്‍ എന്നു വിളിച്ചു പറഞ്ഞുകൊണ്ട് രക്ഷപെടുകയായിരുന്നു. 17 വര്‍ഷം മുമ്പാണ് അലി ക്രൈസ്തവ വിശ്വാസം സ്വീകരിച്ചത്. അലിയും ഭാര്യയും മകനും ഇളയ മകളും 1999-ലാണ് ക്രിസ്തു മാര്‍ഗ്ഗം സ്വീകരിച്ചത്. 1971-ല്‍ ബംഗ്ലാദേശ് സ്വാതന്ത്ര്യ സമരത്തിലെ പോരാളിയായിരുന്നു അലി.

 

അലി അടുത്ത കാലത്ത് തനിക്കൊപ്പം ചേര്‍ന്ന് ക്രിസ്ത്യന്‍ പ്രവര്‍ത്തനങ്ങള്‍ ചെയ്തു വരികയായിരുന്നുവെന്ന് റവ. ഫോര്‍കന്‍ അമിന്‍ പറഞ്ഞു. ബംഗ്ലാദേശില്‍ ഹൈന്ദവ, ക്രൈസ്തവ ന്യൂനപക്ഷ വിഭാഗക്കാര്‍ക്കെതിരെ അടുത്തകാലത്ത് നിരവധി ആക്രമണങ്ങള്‍ നടന്നിട്ടുണ്ട്. മതേതര ബ്ലോഗ് എഴുത്തുകാരും, വിദേശികളും ആക്രമിക്കപ്പെട്ട സംഭവങ്ങളും ഉണ്ടായി.

 

തങ്ങളുടെ മതപരമായ അഭിപ്രായങ്ങള്‍ പുറത്തു പറയുന്നവരെ ഇസ്ലാമിക തീവ്രവാദികള്‍ വെട്ടിക്കൊല്ലുന്ന പ്രാകൃത രീതി ബംഗ്ലാദേശില്‍ വര്‍ദ്ധിച്ചു വരുന്നതില്‍ ന്യൂനപക്ഷങ്ങള്‍ വലിയ ആശങ്കയിലാണ്.

Categories: Breaking News, Global, Top News

About Author