ഇന്ത്യയിലെ വിദ്യാര്‍ത്ഥികളില്‍ ‍13 ശതമാനവും കാഴ്ച പ്രശ്നം ഉള്ളവര്‍

ഇന്ത്യയിലെ വിദ്യാര്‍ത്ഥികളില്‍ ‍13 ശതമാനവും കാഴ്ച പ്രശ്നം ഉള്ളവര്‍

ഇന്ത്യയിലെ വിദ്യാര്‍ത്ഥികളില്‍ ‍13 ശതമാനവും കാഴ്ച പ്രശ്നം ഉള്ളവര്‍
ന്യൂഡല്‍ഹി: ഇന്ത്യയിലെ സ്കൂള്‍ വിദ്യാര്‍ത്ഥികളില്‍ 13 ശതമാനം പേര്‍ കാഴ്ച പ്രശ്നങ്ങള്‍ നേരിടുന്നവരാണെന്ന് പഠന റിപ്പോര്‍ട്ട്.

 

കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ ഇത്തരം വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ ഇരട്ടി വര്‍ദ്ധനവുണ്ടായി. ഓള്‍ ഇന്‍ഡ്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് (എയിംസ്) നടത്തിയ പഠനത്തിലാണ് ഇത് വ്യക്തമാക്കുന്നത്.

 

ഇലക്ട്രോണിക് ഉപകരണങ്ങളുടെ അതി പ്രസരണമാണ് വിദ്യാര്‍ത്ഥികളെ ഈ അവസ്ഥയിലാക്കിയതെന്ന് എയിംസിലെ രാജേന്ദ്ര പ്രസാദ് ഓഫ് ഒഫ്താല്‍മിക് സയന്‍സ് നടത്തിയ പഠനത്തില്‍ കണ്ടെത്തി.

 

ഇന്ത്യയ്ക്കു പുറമേ ചൈന, സിംഗപ്പൂര്‍ ‍, തായ്ലന്‍റ് തുടങ്ങിയ ഏഷ്യന്‍ രാജ്യങ്ങളും ഇത്തരം പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നുണ്ട്. കാഴ്ച പ്രശ്നം വിദ്യാര്‍ത്ഥികളുടെ പഠനത്തെ ദോഷകരമായി ബാധിച്ചിട്ടുണ്ട്. വെള്ളെഴുത്താണ് ഒരു പ്രധാന പ്രശ്നമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

Categories: Breaking News, Health, India

About Author