ദാവീദ് രാജാവിന്റെ കാലത്തെ പഴയ വസ്ത്ര സാമഗ്രികള്‍ കണ്ടെടുത്തു

ദാവീദ് രാജാവിന്റെ കാലത്തെ പഴയ വസ്ത്ര സാമഗ്രികള്‍ കണ്ടെടുത്തു

ദാവീദ് രാജാവിന്റെ കാലത്തെ പഴയ വസ്ത്ര സാമഗ്രികള്‍ കണ്ടെടുത്തു
ടെല്‍ അവീവ്: ദാവീദ് രാജാവിന്റെയും ശോലോമോന്റെയും ഭരണകാലത്തേതെന്നു കരുതപ്പെടുന്ന അപൂര്‍വ്വ വസ്ത്രങ്ങളുടെ ഭാഗങ്ങള്‍ പുരോവസ്തു ഗവേഷകര്‍ കണ്ടെടുത്തു. യിസ്രായേലിലെ ചാവുകടലിനും, എലിയാറ്റിനും ഇടയില്‍ തിമ്മയിലെ ചെമ്പു ഖനിയുടെ സമീപത്തുനിന്നുമാണ് ഗവേഷകര്‍ വസ്ത്രങ്ങളുടെ ഭാഗങ്ങള്‍ കുഴിച്ചെടുത്തത്.

 

ടെല്‍ അവീവ് സര്‍വ്വകലാശാലയിലെ ഗവേഷകരും ഇസ്രായേല്‍ ആന്‍റിക്വിറ്റീസ് അതോറിറ്റിയുടെ ഉദ്യോഗസ്ഥരും ചേര്‍ന്ന് ഉല്‍ഖനനം നടത്തിയപ്പോഴാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ഫെബ്രുവരി 24-നു നടത്തിയ പത്ര സമ്മേളനത്തിലാണ് ഈ വിവരം പുറത്തു വിട്ടത്. തുണികളുടെ ചെറിയ കഷണങ്ങള്‍ ‍, 5 x 5 സെ.മി. വലിപ്പത്തിലുള്ള ബാഗുകളുടെ ഭാഗങ്ങള്‍ ‍, തുണികളുടെ അവശിഷ്ടങ്ങള്‍ ‍, കൂടാരത്തിനുപയോഗിക്കുന്ന തുണിയുടെ ഭാഗങ്ങള്‍ ‍, കയര്‍ ‍. ചരട് എന്നിവയുടെ അവശിഷ്ടങ്ങള്‍ എന്നിവയാണ് കണ്ടെടുത്തത്. ഇവയൊക്കെ കലാപരമായി നെയ്തെടുത്തവയും, പച്ച, ചുവപ്പ് കളറുകളിലുള്ളവയുമായിരുന്നു.

 

ലഭിച്ച അവശിഷ്ടങ്ങളുടെ കാലപ്പഴക്കം നിര്‍ണ്ണയിച്ചപ്പോഴാണ് ദാവീദ് രാജാവിന്റെയും, ശലോമോന്റെയും കാലത്ത് ഉപയോഗിച്ചിരുന്നവയാണെന്ന് ഗവേഷകര്‍ സ്ഥിരീകരിച്ചത്. ഇതിന് ഏകദേശം 3000 വര്‍ഷത്തോളം പഴക്കമുണ്ട്. ഈ സ്ഥലം ബൈബിളില്‍ പരാമര്‍ശിച്ചിരിക്കുന്ന ഏദോമ്യ വംശം പാര്‍ത്തിരുന്ന സ്ഥലമാണെന്ന് ഉല്‍ഖനനത്തിന് നേതൃത്വം നല്‍കിയ ഡോ. എറിസ് ബെന്‍ യോസഫ് പറഞ്ഞു.

 

അന്നത്തെ ചെമ്പു ഖനികളുമായി ബന്ധപ്പെട്ട് പ്രദേശത്ത് താമസിച്ചിരുന്ന ഏതോ ഉന്നതര്‍ ഉപയോഗിച്ചിരുന്ന വസ്ത്ര സാമഗ്രികളുടെ അവശിഷ്ടങ്ങളായിരിക്കാം ഇതെന്ന് ഡോ. യോസഫ് പറഞ്ഞു. ഇവ നിര്‍മ്മിച്ചത് പ്രാദേശികമായല്ല. വടക്കന്‍ യിസ്രായേലിലെ ജോര്‍ദ്ദാന്‍ താഴ്വരയിലായിരിക്കാമെന്ന് ഗവേഷക അംഗം വനീസ്സ പറഞ്ഞു. തുണിത്തരങ്ങള്‍ ചെമ്മരിയാടിന്റെ തോലുപയോഗിച്ചുള്ള നൂലുകൊണ്ടുള്ളതാണ്.

Categories: Breaking News, Middle East

About Author