13.8 ബില്യണ്‍ വര്‍ഷത്തേക്കുള്ള ബൈബിള്‍ ശാസ്ത്രജ്ഞര്‍ ഡാറ്റാ സ്റ്റോറേജില്‍ നിര്‍മ്മിച്ചു

13.8 ബില്യണ്‍ വര്‍ഷത്തേക്കുള്ള ബൈബിള്‍ ശാസ്ത്രജ്ഞര്‍ ഡാറ്റാ സ്റ്റോറേജില്‍ നിര്‍മ്മിച്ചു

13.8 ബില്യണ്‍ വര്‍ഷത്തേക്കുള്ള ബൈബിള്‍ ശാസ്ത്രജ്ഞര്‍ ഡാറ്റാ സ്റ്റോറേജില്‍ നിര്‍മ്മിച്ചു
സതാംപ്ടണ്‍ ‍: ബൈബിളിനെ ഈ ഭൂലോകത്തുനിന്നും തുടച്ചുനീക്കാന്‍ ലോകത്തെ പല ഭരണാധികാരികളും ശ്രമിച്ചിട്ടുണ്ട്.

 

ആദ്യകാലത്തൊക്കെ ദൈവവചനം തോല്‍ ചുരുളുകളിലും, പിന്നീട് കടലാസുകളിലും സൂക്ഷിച്ചിരുന്നു. എന്നാല്‍ പലപ്പോഴും അവ കൂട്ടത്തോടെ അഗ്നിക്കിയരയാക്കപ്പെട്ടെങ്കിലും, ബൈബിള്‍ എന്ന ദൈവവചനത്തെ പൂര്‍ണ്ണമായും ലോകത്തുനിന്നും തുടച്ചുനീക്കുവാന്‍ ആര്‍ക്കും കഴിഞ്ഞില്ല എന്നതാണ് വാസ്തവം. ഇന്ന് ബൈബിള്‍ കാസറ്റുകളിലും, സിഡികളിലും ഒക്കെ ലഭിക്കുന്നു.

 

കമ്പ്യൂട്ടറുകളിലും, സൊബൈല്‍ ഫോണുകളിലും വരെ ബൈബിള്‍ ശ്രവിക്കുവാന്‍ കഴിയും. എന്നാല്‍ ഏറ്റവും നവീന രീതിയില്‍ സുരക്ഷിതമായി ബൈബിള്‍ ഏകദേശം 13.8 ബില്യണ്‍ വര്‍ഷം വരെ യാതൊരു കേടും സംഭവിക്കാതെ സുരക്ഷിതമായി ഡിസ്ക്കില്‍ സ്റ്റോറു ചെയ്തിരിക്കുന്ന വിപ്ലവകരമായ സംവിധാനം ഒരു പറ്റം ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചെടുത്തു. ബ്രിട്ടണിലെ സതാംപ്ടണ്‍ യൂണിവേഴ്സിറ്റിയിലെ ഒപ്റ്റോ ഇലക്ട്രോണിക്സ് റിസര്‍ച്ച് സെന്ററിലെ (ഒ.ആര്‍ ‍.സി.) ഗവേഷകരാണ് ഇതിനു പിന്നില്‍ ‍.

 

ഫൈവ് ഡൈമന്‍ഷണല്‍ ഡാറ്റാ സ്റ്റോറേജില്‍ ഒരു 360 റ്റിബി ഡാറ്റാ കപ്പാസിറ്റിയുടെ സംയോജനത്തിലാണ് നിര്‍മ്മാണം. ഈ ഡിസ്ക്കിന് 1,000 ഡിഗ്രി ചൂടുണ്ടായാല്‍പോലും പ്രതിരോധിച്ചു നിലനില്‍ക്കാന്‍ സാധിക്കും. ഒരു ചെറിയ നാണയത്തിന്റെ വലിപ്പമാണ് ഈ ഡിസ്ക്കിനമുള്ളത്. യൂണിവേഴ്സല്‍ ഡിക്ലറേഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്സ്, ന്യൂട്ടന്‍സ് ഒപ്റ്റിക്സ്, മാഗ്ന കര്‍ട്ട മുതലായ ഡോക്യുമെന്‍റ്സും ഗൂഢ ഭാഷയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

 

അള്‍ട്രാഫാസ്റ്റ് ലേസറിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മൂന്നു പാളികളിലാണ് ചെറിയ അക്ഷരത്തില്‍ എഴുതിയിരിക്കുന്നത്. പൊളോറോയ്ഡ്സണ്‍ ഗ്ലാസ്സുകള്‍ ഉപയോഗിച്ച് വായിച്ചെടുക്കാം. അന്ത്യകാലമായ ഈ സമയത്ത് കര്‍ത്താവിന്റെ വരവ് ഏറ്റവും ആസന്നമായിരിക്കെ പല സ്ഥലങ്ങളിലും ബൈബിളുകളും, ക്രൈസ്തവ ഗ്രന്ഥങ്ങളും അഗ്നിക്കിരയാക്കുന്ന സംഭവങ്ങള്‍ വര്‍ദ്ധിച്ചു വരികയാണ്.

 

പല രാജ്യങ്ങളിലും ബൈബിള്‍ പരസ്യമായി കൊണ്ടു നടക്കാനും വിലക്കുണ്ട്. ആയതിനാല്‍ പരമരഹസ്യമായി ബൈബിള്‍ വായിക്കേണ്ടവര്‍ക്കു പ്രയോജനകരമാണ് പുതിയ കണ്ടു പിടുത്തം. ഈ ഡിസ്ക്ക് ഭാവി തലമുറകള്‍ക്ക് വളരെ പ്രയോജനപ്പെടുമെന്നതില്‍ തങ്ങള്‍ക്ക് അഭിമാനമുണ്ടെന്ന് ഗവേഷണത്തിനു നേതൃത്വം നല്‍കിയ പ്രൊഫ. പീറ്റര്‍ കമ്പാന്‍സ്കി അഭിപ്രായപ്പെട്ടു.

Categories: Breaking News, Europe, Top News

About Author