ഇറാക്കില്‍ ക്രൈസ്തവരുടെ വീടുകളും സ്വത്തുക്കളും ഭീകരര്‍ ലേലം ചെയ്തു

ഇറാക്കില്‍ ക്രൈസ്തവരുടെ വീടുകളും സ്വത്തുക്കളും ഭീകരര്‍ ലേലം ചെയ്തു

ഇറാക്കില്‍ ക്രൈസ്തവരുടെ വീടുകളും സ്വത്തുക്കളും ഭീകരര്‍ ലേലം ചെയ്തു
മൊസൂള്‍ ‍: ഇറാക്കില്‍ ഇസ്ലാമിക സ്റ്റേറ്റ് തീവ്രവാദികള്‍ ക്രൈസ്തവരുടെ പിടിച്ചെടുത്ത വീടുകളും സ്ഥലങ്ങളും, സ്ഥാപനങ്ങളും സ്വത്തുക്കളും ലേലം ചെയ്തു.

 

ഇറാക്കിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ മൊസൂളില്‍ അധിനിവേശം നടത്തുന്ന ഐ.എസ്. തീവ്രവാദികള്‍ വീടും നാടും ഉപേക്ഷിച്ചു പോയ ക്രൈസ്തവരുടെ സ്ഥലങ്ങളും സ്വത്തുക്കളുമാണ് പിടിച്ചെടുത്തു ലേലം ചെയ്തത്. ജനുവരി 16-ന് മൊസൂളില്‍ സംഘടിപ്പിച്ച ലേലത്തില്‍ ക്രൈസ്തവരുടെ 40 വീടുകളും സ്ഥലങ്ങളും 167 വ്യാപാര സ്ഥാപനങ്ങളും മറ്റു സ്ഥാപനങ്ങളുമാണ് തുശ്ചമായ തുകകള്‍ക്ക് മറ്റുള്ളവര്‍ക്ക് ലേലത്തില്‍

നല്‍കിയത്. ഐ.എസിന് ഫണ്ടു സ്വരൂപിക്കാനാണ് ലേലം നടത്തിയതെന്ന് നിനവേ പ്രവിശ്യയിലെ ഇറാക്കി പോലീസ് ബ്രിഗേഡിയര്‍ പറഞ്ഞു. 2014-ലായിരുന്നു ഐ.എസ്. ഭീകരര്‍ മൊസൂള്‍ പിടിച്ചെടുത്തത്. ഐ.എസ്. ആധിപത്യത്തെത്തുടര്‍ന്ന് ഇവിടുത്തെ പതിനായിരക്കണക്കിന് ക്രൈസ്തവരാണ് സ്വന്തം നാടും വീടും ഉപേക്ഷിച്ചു അന്യ നാടുകളിലേക്കും, വിദേശത്തേക്കും പാലായനം ചെയ്തത്. നൂറ്റാണ്ടുകളായി സ്വന്തം ദേശത്ത് പാര്‍ത്തവര്‍ക്കാണ് ഈ ദുര്‍ഗതിയുണ്ടായത്. ജീവനെഭയന്ന് നാടുവിട്ട ക്രൈസ്തവര്‍ക്ക് ഇപ്പോള്‍ സ്വന്തമായി ഒന്നും ഇല്ലാത്ത അവസ്ഥയാണ്.

Categories: Breaking News, Middle East

About Author