ആരാധനാ ഹാളില്‍ റോക്കറ്റ് പതിച്ചു; സഭായോഗം പിരിഞ്ഞതിനാല്‍ വന്‍ അപകടം ഒഴിവായി

ആരാധനാ ഹാളില്‍ റോക്കറ്റ് പതിച്ചു; സഭായോഗം പിരിഞ്ഞതിനാല്‍ വന്‍ അപകടം ഒഴിവായി

ആരാധനാ ഹാളില്‍ റോക്കറ്റ് പതിച്ചു; സഭായോഗം പിരിഞ്ഞതിനാല്‍ വന്‍ അപകടം ഒഴിവായി
അലപ്പോ: ആഭ്യന്തര യുദ്ധം നടക്കുന്ന സിറിയയില്‍ റോക്കറ്റ് ആക്രമണം രൂക്ഷമായിരിക്കെ കഴിഞ്ഞ ഞായറാഴ്ച ദൈവത്തിന്റെ ഒരു മഹാ അത്ഭുതം തന്നെ വിശ്വസികള്‍ അനുഭവിച്ചറിഞ്ഞത് വാര്‍ത്തയായി. സിറിയയിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ അലപ്പോയിലാണ് ദൈവത്തിന്റെ അത്ഭുത പ്രവര്‍ത്തി നടന്നത്.

 

ഇവിടുത്തെ ഇമ്മാനുവേല്‍ അര്‍മേനിയന്‍ ഇവാഞ്ചലിക്കല്‍ ചര്‍ച്ചിന്റെ സഭായോഗം ജനുവരി 17-ന് ഞായറാഴ്ച രാവിലെ പതിവുപോലെ നടന്നു. സഭായോഗത്തിനുശേഷം യുവജന മീറ്റിംഗും നടക്കുകയുണ്ടായി. 11.45-ന് പാസ്റ്ററും, യുവജന നേതാക്കളും വിശ്വാസികളുമെല്ലാം സഭാ ഹാള്‍ പൂട്ടി പുറത്തിറങ്ങിയശേഷം പൊടുന്നനവെ വലിയൊരു ശബ്ദത്തോടെ ഒരു റോക്കറ്റ് ചര്‍ച്ച് കെട്ടിടത്തിനുള്ളില്‍ പതിച്ചു. ചര്‍ച്ച് തകര്‍ന്നു തരിപ്പണമായി.

 
ദൈവത്തിന്റെ കരുണയും കൃപയും എന്നു മാത്രമാണ് സംഭവത്തെക്കുറിച്ച് ചര്‍ച്ച് പാസ്റ്ററും വിശ്വസികളും പറയുന്നത്. അലപ്പോയില്‍ത്തന്നെ ചിലയിടങ്ങളില്‍ ക്രൈസ്തവരടക്കം നിരവധി പേര്‍ മറ്റു റോക്കറ്റ് ആക്രമണങ്ങളില്‍ കൊല്ലപ്പെടുകയുണ്ടായിട്ടുണ്ട്.

Categories: Breaking News, Global

About Author