ദുശ്ശകുനം മാറാന്‍ ബാലനു വിവാഹം; വധു നായ

ദുശ്ശകുനം മാറാന്‍ ബാലനു വിവാഹം; വധു നായ

ദുശ്ശകുനം മാറാന്‍ ബാലനു വിവാഹം; വധു നായ
ഖര്‍സാവാന്‍ : രാജ്യം പുരോഗതിയിലേക്കു കുതിക്കുമ്പോഴും ജനത്തിന്റെ ഇടയിലുള്ള അന്ധവിശ്വാസത്തിനു യാതൊരു കോട്ടവും സംഭവിച്ചിട്ടില്ലെന്ന് തെളിയിക്കുകയാണ് ഈ ഒരു സംഭവം.

 

പൈശാചിക ശക്തികളെ ഒഴിപ്പിക്കുന്നതിനായി ജാര്‍ഖണ്ഡിലെ ഗ്രാമവാസികള്‍ പ്രായപൂര്‍ത്തിയാകാത്ത ബാലനെ നായയെക്കൊണ്ടു വിവാഹം കഴിപ്പിച്ചു. ജാര്‍ഖണ്ഡിലെ ഖര്‍സാവാനിലെ മാണിക് ബസാറിലെ ഗ്രാമത്തിലാണ് സംഭവം നടന്നത്. മുകേഷ് എന്ന ബാലനാണ് വരന്‍ . വധു ഒരു പെണ്‍ നായ. മുകേഷിന് ആദ്യമായി പല്ലു മുളച്ചത് മുകളിലത്തെ മോണയിലാണ്.

 

ഇതൊരു നല്ല ശകുനമല്ല. അതിനാലാണ് ഇത്തരമൊരു വിവാഹം സംഘടിപ്പിച്ചതെന്ന് ഗ്രാമവാസികള്‍ പറയുന്നു. വിവാഹം സാധാരണ വിവാഹം പോലെ ആഘോഷപൂര്‍വ്വമായിരുന്നു. വരന്‍ വധുവായ നായയുടെ കഴുത്തില്‍ മാല അണിയിച്ചു.

 

നായയെ വിവാഹം കഴിക്കുക വഴി കുട്ടിയെ ബാധിച്ചിരിക്കുന്ന ദുഷ്ടശക്തികള്‍ വിട്ടുപോകുമെന്നും ഗ്രാമവാസികള്‍ അവകാശപ്പെടുന്നു. നായയെ മണവാട്ടിയെപ്പോലെതന്നെ എല്ലാ ആചാരങ്ങളോടും കൂടിത്തന്നെ അണിയിച്ചൊരുക്കിയായിരുന്നു വിവാഹ മണ്ഡപത്തിലേക്ക് ആനയിച്ചത്.

Categories: Breaking News, India

About Author