2015-ല്‍ ലോകത്ത് 7000 ക്രൈസ്തവര്‍ കൊല്ലപ്പെട്ടു

2015-ല്‍ ലോകത്ത് 7000 ക്രൈസ്തവര്‍ കൊല്ലപ്പെട്ടു

2015-ല്‍ ലോകത്ത് 7000 ക്രൈസ്തവര്‍ കൊല്ലപ്പെട്ടു
വാഷിങ്ടണ്‍ : 2015-ല്‍ ആഗോളതലത്തില്‍ വിശ്വാസത്തിന്റെ പേരില്‍ 7000 ക്രൈസ്തവര്‍ കൊല്ലപ്പെട്ടു. കാലിഫോര്‍ണിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അന്തര്‍ദ്ദേശീയ ക്രിസ്ത്യന്‍ സംഘടനയായ ഓപ്പണ്‍ ഡോര്‍സ് തയ്യാറാക്കിയ വേള്‍ഡ് വാച്ച് ലിസ്റ്റിലാണ് ഈ വിവരം രേഖപ്പെടുത്തിയിരിക്കുന്നത്.

 

ക്രൈസ്തവ പീഢനങ്ങളില്‍ മുന്‍ പന്തിയില്‍ നില്‍ക്കുന്ന ആദ്യത്തെ 50 രാഷ്ട്രങ്ങളുടെ പേരു വിവരവും വേള്‍ഡ് വാച്ച് ലിസ്റ്റില്‍ പുറത്തു വിട്ടിട്ടുണ്ട്. ഇതില്‍ ഉത്തര കൊറിയയാണ് ഒന്നാം സ്ഥാനത്ത്. ഇറക്ക് , എറിത്രിയ തുടങ്ങിയ രാജ്യങ്ങള്‍ രണ്ടും മൂന്നും സ്ഥാനത്ത് നില്‍ക്കുന്നു.

 

ബാക്കി 4 മുതല്‍ 10 വരെയുള്ള സ്ഥാനങ്ങളില്‍ അഫ്ഗാനിസ്ഥാന്‍ , സിറിയ, പാക്കിസ്ഥാന്‍ , സോമാലിയ, സുഡാന്‍ , ഇറാന്‍ , ലിബിയ എന്നിങ്ങനെയാണ് ക്രമത്തില്‍ നില്‍ക്കുന്നത്. ഇന്ത്യ 17- സ്ഥാനത്ത് നില്‍ക്കുന്നു. ജനുവരി 13-ന് വാഷിങ്ടണില്‍ ഓപ്പണ്‍ ഡോര്‍സ് സി.ഇ.ഒ. ഡേവിഡ് ക്യൂറി നടത്തിയ ദേശീയ പത്ര സമ്മേളനത്തിലാണ് ഈ വിവരം വെളിപ്പെടുത്തിയത്.

 

2014 നവംബര്‍ 1 മുതല്‍ 2015 ഒക്ടോബര്‍ 31 വരെയുള്ള കാലയളവില്‍ നടന്ന ആക്രമണങ്ങളുടെ ലിസ്റ്റിലാണ് 7000 ക്രൈസ്തവര്‍ കൊല്ലപ്പെട്ട വിവരം രേഖപ്പെടുത്തിയിരിക്കുന്നത്. ഈ കാലയളവില്‍ 2400 ആരാധനാലയങ്ങളും തകര്‍ക്കപ്പെട്ടു.

Categories: Breaking News, Global, Top News

About Author