മദ്ധ്യ ആഫ്രിക്കയില്‍ ജിഹാദികള്‍ 8 ക്രൈസ്തവരെ കൊലപ്പെടുത്തി

മദ്ധ്യ ആഫ്രിക്കയില്‍ ജിഹാദികള്‍ 8 ക്രൈസ്തവരെ കൊലപ്പെടുത്തി

മദ്ധ്യ ആഫ്രിക്കയില്‍ ജിഹാദികള്‍ 8 ക്രൈസ്തവരെ കൊലപ്പെടുത്തി
നഗകോബോ: സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്കില്‍ ഇസ്ലാമിക ജിഹാദികള്‍ 8 ക്രൈസ്തവരെ കൊലപ്പെടുത്തി.

 

ആയുധ ധാരികളായ മെലേക തീവ്രവാദികള്‍ ഡിസംബര്‍ 3-ന് നഗകോബോയിലെ ഒരു ദുരിതാശ്വാസ ക്യാമ്പില്‍ നടത്തിയ ആക്രമണത്തിലാണ് ക്രൈസ്തവര്‍ കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ ഐക്യരാഷ്ട്ര സഭയുടെ സമധാന സന്ദേശ പ്രവര്‍ത്തകന്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

 

പരിക്കേറ്റ ക്രൈസ്തവരെ തലസ്ഥാന പട്ടണമായ ബാങ്ക്വിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബാങ്ക്വി ക്രൈസ്തവ ഭൂരിപക്ഷ പ്രദേശമാണെങ്കിലും 2013-ല്‍ ഇസ്ലാമിക സെലേക തീവ്രവാദി ഗ്രൂപ്പ് ഈ പ്രദേശം പിടിച്ചെടുത്തിരുന്നു.

 

അന്നുമുതല്‍ നിരവധി ക്രൈസ്തവരെ കൊലപ്പെടുത്തുകയും, സ്ത്രീകളെ മാനഭംഗപ്പെടുത്തുകയും, വീടുകള്‍ കൊള്ളയടിക്കുകയും ചെയ്ത സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇവിടത്തെ ക്രൈസ്തവ സഭാ നേതാക്കളുടെ അവസരോചിതമായ സമാധാന പ്രവര്‍ത്തനങ്ങള്‍ മൂലമാണ് ക്രൈസ്തവര്‍ ആത്മ സംയമനം പാലിച്ചു വരുന്നത്.

 

ചിലപ്പോള്‍ കത്തോലിക്കര്‍ തിരിച്ചടിക്കാറുമുണ്ട്. എന്നാല്‍ പ്രൊട്ടസ്റ്റന്റ് – സുവിശേഷ വിഹിത സഭകള്‍ , പെന്തക്കോസ്ത് – ബാപ്റ്റിസ്റ്റ് സഭകളിലെ വിശ്വസികള്‍ എന്നിവര്‍ പ്രതികരിക്കാറില്ല.

Categories: Breaking News, Global, Top News

About Author