ചൈനയ്ക്ക് ശ്വസിക്കാന്‍ ശുദ്ധവായു വേണം; കാനഡ കുപ്പിയിലാക്കി ആയയ്ക്കുന്നു

ചൈനയ്ക്ക് ശ്വസിക്കാന്‍ ശുദ്ധവായു വേണം; കാനഡ കുപ്പിയിലാക്കി ആയയ്ക്കുന്നു

ചൈനയ്ക്ക് ശ്വസിക്കാന്‍ ശുദ്ധവായു വേണം; കാനഡ കുപ്പിയിലാക്കി ആയയ്ക്കുന്നു
ബീജിംങ്: വായു മലിനീകരണം രൂക്ഷമായ ചൈനയിലേക്കു കാനഡ ശുദ്ധവായു കയറ്റി ആയയ്ക്കുന്നു. കുപ്പികളിലൂടെ ശുദ്ധജലം വില്‍ക്കുന്നതിനു സമാനമായാണ് ശുദ്ധവായുവിന്റെയും വില്‍പ്പന.

 

അന്തരീക്ഷ മലിനീകരണത്തില്‍ ലോകത്ത് മുന്‍ നിരയില്‍ നില്‍ക്കുന്ന ചൈനയ്ക്ക് ഇതല്ലാതെ മറ്റു പ്രതിവിധികളൊന്നും ഇല്ലെന്നാണ് വിദഗ്ദ്ധരുടെയും പ്രതികരണം. കാനേഡിയന്‍ കമ്പനിയായ “വൈറ്റാലിറ്റി എയറാണ്” വ്യത്യസ്തമായ കച്ചവടം ഒരുക്കുന്നത്.

 

എന്തെല്ലാം സാധനങ്ങള്‍ ഉണ്ടാക്കാമോ അതെല്ലാം നിര്‍മ്മിച്ച് ഏറ്റവും കുറഞ്ഞ നിരക്കില്‍ ലോകത്തിന്റെ വിവിധ ഇടങ്ങളില്‍ കയറ്റുമതി ചെയ്ത് പണം ഉണ്ടാക്കുന്ന ചൈനയ്ക്ക് ഇപ്പോള്‍ പ്രാണ വായു പോലും അന്യ ദേശത്തുനിന്ന് വിലയ്ക്കു വാങ്ങേണ്ടി വരുന്ന ഗതികേടാണ്. മലനിരകളില്‍നിന്നും ശേഖരിച്ച ശുദ്ധവായുവാകും കുപ്പികളിലാക്കി കമ്പനി വില്‍ക്കുക.

 

ഒരു കുപ്പി ശുദ്ധവായുവിന് 28 ഡോളര്‍വരെ വിലയീടാക്കുമെന്നാണ് കമ്പനി നല്‍കുന്ന സൂചന. കാനഡയിലെ ബാന്‍ഫ് ലേക് ലൂയിസ് മലനിരകളില്‍നിന്നാണ് കമ്പനി ശുദ്ധവായു ശേഖരിക്കുക.

 

നിലവില്‍ വായു കുപ്പികളിലെത്തിക്കുന്ന ഓണ്‍ ലൈന്‍ വ്യപാര സൈറ്റായ ടവോബാവോയില്‍ ചൂടപ്പം പോലെയാണ് ഉല്‍പ്പന്നം വിറ്റു പോകുന്നത്. രണ്ടു മാസം മുമ്പാണ് വൈറ്റാലിറ്റി എയര്‍ ശുദ്ധവായു കുപ്പികളില്‍ വിപണിയിലെത്തിച്ചത്.

Categories: Breaking News, Europe, Global

About Author