മൊബൈല്‍ ഫോണ്‍ ചാര്‍ജ്ജ് ചെയ്യാന്‍ ഇനി ‘ഉപ്പ്’ മതി

മൊബൈല്‍ ഫോണ്‍ ചാര്‍ജ്ജ് ചെയ്യാന്‍ ഇനി ‘ഉപ്പ്’ മതി

മൊബൈല്‍ ഫോണ്‍ ചാര്‍ജ്ജ് ചെയ്യാന്‍ ഇനി ‘ഉപ്പ്’ മതി
ന്യുയോര്‍ക്ക് : സോഡിയത്തില്‍ അധിഷ്ഠിതമായ മൊബൈല്‍ ഫോണ്‍ ബാറ്ററികള്‍ വരുന്നു.

ഊര്‍ജ്ജം ശേഖരിക്കാന്‍ ലിഥിയം അയോണ്‍ അധിഷ്ഠിതമായ ബാറ്ററികളേക്കാള്‍ മെച്ചം സോഡിയം ബാറ്ററികളാണെന്ന് ഗവേഷകര്‍ കണ്ടെത്തി. ഉപ്പില്‍ (സോഡിയം ക്ലോറൈഡ്) നിന്നും സോഡിയം വേര്‍തിരിച്ചെടുക്കാം.

ഫ്രാന്‍സിലെ ഗവേഷകരാണ് സോഡിയം അയോണുകളുടെ ഗുണം കണ്ടെത്തിയത്. സോഡിയം ബാറ്ററികള്‍ വേഗത്തില്‍ ചാര്‍ജ്ജ് ചെയ്യാം. നിലവിലുള്ള ബാറ്ററികളെ അപേക്ഷിച്ച് വിലകുറവും പ്രതീക്ഷിക്കുന്നുണ്ട്.

Categories: Breaking News, Others, Top News

About Author