മുറിവില്‍ അണുബാധയുണ്ടായാല്‍ തിളങ്ങുന്ന ബാന്‍ഡേജുമായി ശാസ്ത്രജ്ഞര്‍

മുറിവില്‍ അണുബാധയുണ്ടായാല്‍ തിളങ്ങുന്ന ബാന്‍ഡേജുമായി ശാസ്ത്രജ്ഞര്‍

മുറിവില്‍ അണുബാധയുണ്ടായാല്‍ തിളങ്ങുന്ന ബാന്‍ഡേജുമായി ശാസ്ത്രജ്ഞര്‍
ലണ്ടന്‍ : മുറിവില്‍ അണുബാധയുണ്ടായാല്‍ തിളങ്ങുന്ന ബാന്‍ഡേജുമായി ഒരു സംഘം ശാസ്ത്രജ്ഞര്‍ രംഗത്തുവന്നു. ബാക്ടീരിയ പോലുള്ള അണുക്കള്‍ ആക്രമിക്കുമ്പോള്‍ ഫ്ലൂറസെന്റ് പച്ച നിറം തെളിയുന്നത് മുറിവുമായി ബന്ധപ്പെട്ട ചികിത്സ എളുപ്പമാക്കും.

 

ബാന്‍ഡേജിലെ നേര്‍ത്ത ഗുളിക രൂപത്തിലുള്ള ജെല്‍ പദാര്‍ത്ഥം പുറപ്പെടുവിക്കുന്ന ഫ്ലൂറസെന്റ് ചായമാണ് ഇതിന് കാരണമാകുന്നത്. അണുബാധയുള്ള ബാക്ടീരിയകളുമായി നേരിട്ട് ബന്ധപ്പെടുമ്പോള്‍ നിറം തെളിയുന്ന മട്ടിലാണ് ഇതിന്റെ പ്രവര്‍ത്തന സംവിധാനം.

 

ബ്രിട്ടനിലെ ബാത്ത് യൂണിവേഴ്സിറ്റിയിലെ ബയോ ഫിസിക്കല്‍ പ്രൊഫസര്‍ ടോബി ജെന്‍ കിന്‍സിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഈ കണ്ടെത്തലിനു പിന്നില്‍ . ഇന്നുവരെ മനുഷ്യനില്‍ പരീക്ഷിച്ചിട്ടില്ലാത്ത ബാന്‍ഡേജിന്റെ ഉപയോഗത്തിലൂടെ ആരോഗ്യ സംരക്ഷക പ്രവര്‍ത്തകര്‍ക്ക് അണുബാധ നേരത്തെ തിരിച്ചറിയാനാകുമെന്നാണ് ശാസ്ത്ര ലോകം കരുതുന്നത്.

 

ചില നേരത്ത് ആന്റീ ബയോട്ടിക്കുകള്‍ പോലും ഉപയോഗിക്കേണ്ടി വരില്ലെന്നും സംഘം അവകാശപ്പെടുന്നു. ബ്രിസ്റ്റല്‍ സര്‍വ്വകലാശാലയിലാണ് ഇവരുടെ കണ്ടെത്തല്‍ ആദ്യം പരീക്ഷിച്ചത്.

Categories: Breaking News, Health

About Author