ക്രിസ്ത്യന്‍ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്താത്തതിനു വിശ്വാസിയെ വെട്ടിക്കൊന്നു

ക്രിസ്ത്യന്‍ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്താത്തതിനു വിശ്വാസിയെ വെട്ടിക്കൊന്നു

ക്രിസ്ത്യന്‍ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്താത്തതിനു വിശ്വാസിയെ വെട്ടിക്കൊന്നു
കിഴക്കന്‍ ഉഗാണ്ട: കിഴക്കന്‍ ഉഗാണ്ടയില്‍ ക്രൈസ്തവ പ്രവര്‍ത്തനങ്ങള്‍ നടത്തിവന്ന വിശ്വാസിയെ മുസ്ലീങ്ങള്‍ വെട്ടിക്കൊന്നു. ഡിസംബര്‍ 2-നു കാഷിബായിലെ പാട്രിക് ഒജങ്ങോലി (42) എന്ന 5 കുട്ടികളുടെ പിതാവാണ് കൊല്ലപ്പെട്ടത്.

 

പാട്രിക്കും മുളുഗ എന്ന ബന്ധുവും കൂടി സൈക്കിളില്‍ 15 കിലോമീറ്റര്‍ ദൂരമുള്ള താന്‍ നടത്തുന്ന അനാഥശാലയിലേക്കു പോവുകയായിരുന്നു. രാത്രി 9.30-ന് വഴിയില്‍ രണ്ടു സ്ത്രീകള്‍ ഇരുവരേയും തടഞ്ഞു നിര്‍ത്തി. ഇവര്‍ ധരിച്ച ബൂര്‍ഖയ്ക്കുള്ളില്‍ ആയുധങ്ങളുണ്ടായിരുന്നു.

 

തങ്ങള്‍ക്ക് നിങ്ങളുടെ ഒരു സഹായം വേണമെന്ന് സ്ത്രീകള്‍ ആവശ്യപ്പെട്ടു. സംസാരിച്ചു നില്‍ക്കുന്നതിനിടയില്‍ 3 പുരുഷന്മാരും അടുത്തുവന്നു. പാട്രിക്ക് അനാഥശാലയും, സുവിശേഷപ്രവര്‍ത്തനങ്ങളും നടത്തുന്നതില്‍ വളരെ എതിര്‍പ്പുള്ളവരായിരുന്നു ഇവര്‍ ‍. ഇവരുടെ പ്രവര്‍ത്തനങ്ങള്‍ നിറുത്തണമെന്നു നേരത്തേ ആവശ്യപ്പെട്ടതു നിരാകരിച്ചതില്‍ കുപിതരായ അഞ്ചുപേരും ചേര്‍ന്ന് പാട്രിക്കിനെ വെട്ടുകത്തി ഉപയോഗിച്ച് വെട്ടുകയായിരുന്നു.

 

മുളുഗയെ അക്രമികള്‍ ഒന്നും ചെയ്തില്ല. മുളുഗ ഓടി രക്ഷപെട്ടു. മുളുഗ വിവരം അറിയിച്ചതനുസരിച്ച് സഭയിലെ പാസ്റ്ററും ബന്ധുക്കളും ആക്രമണം നടന്ന സ്ഥലം പരിശോധിച്ചപ്പോള്‍ പാട്രിക്കിന്റെ ചേതനയറ്റ ജഡം കണ്ടെത്തുകയായിരുന്നു. പാട്രിക്കിന്റെ അനാഥാലയത്തില്‍ 10 കുട്ടികളുണ്ട്.

 

പാട്രിക്കിന് ഭാര്യയും 5 മക്കളുമാണുള്ളത്. രണ്ട് ആണ്‍ കുട്ടികളും 3 പെണ്‍കുട്ടികളും. ഒരു പ്രാദേശിക പെന്തക്കോസ്ത് സഭയിലെ അംഗമായ പാട്രിക്ക് മികച്ച കര്‍ഷകനാണ്. തനിക്ക് ലഭിക്കുന്ന വരുമാനത്തില്‍ നിന്നാണ് ഇസ്ലാം മതത്തില്‍നിന്നും വന്ന കുട്ടികളെ സഹായിക്കുന്നത്. കാഷിബായി പോലീസ് സംഭവത്തെത്തുടര്‍ന്ന് കേസെടുത്തു.

Categories: Breaking News, Global

About Author