എ.സി. ചര്‍ച്ച് ദേശീയ കണ്‍വന്‍ഷന്‍

എ.സി. ചര്‍ച്ച് ദേശീയ കണ്‍വന്‍ഷന്‍

എ.സി. ചര്‍ച്ച് ദേശീയ കണ്‍വന്‍ഷന്‍
കൊറ്റങ്കുടി : അസംബ്ലി ഓഫ് ക്രിസ്ത്യന്‍ ചര്‍ച്ചിന്റെ 15-മത് ദേശീയ കണ്‍വന്‍ഷന്‍ 2016 ജനുവരി 27 ബുധന്‍ മുതല്‍ 31 ഞായര്‍ വരെ കൊറ്റങ്കുടി മൌണ്ട് ഹോരേബ് സ്റ്റേഡിയത്തില്‍ വച്ചു നടക്കും. സഭാ പ്രസിഡന്റ് റവ. എം. രാജു പോള്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും.

 
പാസ്റ്റര്‍ അനില്‍ കൊടിത്തോട്ടം, പാസ്റ്റര്‍ റ്റി.ഡി. ബാബു, പാസ്റ്റര്‍ സാം ജോസഫ് കുമരകം, പാസ്റ്റര്‍ അനി ജോര്‍ജ്ജ്, പാസ്റ്റര്‍ സി.കെ. കൊച്ചുമോന്‍ , പാസ്റ്റര്‍ സുരേഷ് ജോസഫ് എന്നിവര്‍ ദൈവവചനം ശുശ്രൂഷിക്കുന്നതാണ്. യുവജന സമ്മേളനത്തില്‍ പാസ്റ്റര്‍ ജെയിസണ്‍ കെ. ചാക്കോ, സഹോദരി സമ്മേളനത്തില്‍ സിസ്റ്റര്‍ സൂസമ്മ രാജു, സിസ്റ്റര്‍ ജെസി ജോര്‍ജ്ജ് എന്നിവര്‍ പ്രസംഗിക്കും. ഗാന ശുശ്രൂഷ തഞ്ചാവൂര്‍ വില്യംസ് തമിഴ്നാട് നയിക്കും.

 
പൊതുയോഗങ്ങള്‍ ‍, പാസ്റ്റേഴ്സ് കോണ്‍ഫറന്‍സ്, സണ്ടേസ്കൂള്‍ , യുവജന വാര്‍ഷിക സമ്മേളനം, സിസ്റ്റേഴ്സ് ഫെലോഷിപ്പ് വാര്‍ഷിക സമ്മേളനം, സ്നാന ശുശ്രൂഷ എന്നിവയും കണ്‍വന്‍ഷനോടനുബന്ധിച്ച് ക്രമീകരിച്ചിരിക്കുന്നു. ജനുവരി 31 ഞായര്‍ രാവിലെ 9 മണിക്ക് ആരംഭിക്കുന്ന കര്‍ത്തൃമേശയോടുകൂടിയ സംയുക്ത സഭാ യോഗത്തോടെ ദേശീയ കണ്‍വന്‍ഷന്‍ സമാപിക്കും.

 

ദേശീയ കണ്‍ വന്‍ഷന്റെ വിപുലമായ ക്രമീകരണങ്ങള്‍ക്കായി പാസ്റ്റര്‍ കെ.എം. തോമസ് ദേശീയ കണ്‍വീനറായി വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തിക്കുന്നു.

Categories: Breaking News, Convention

About Author