ആഗോള താപനം വന്‍ വിപത്താകും; ശാസ്ത്രജ്ഞര്‍

ആഗോള താപനം വന്‍ വിപത്താകും; ശാസ്ത്രജ്ഞര്‍

ആഗോള താപനം വന്‍ വിപത്താകും; ശാസ്ത്രജ്ഞര്‍
പാരീസ്: ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ ആഗോളതാപനം രണ്ട് ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ പോയാല്‍ ലോകം മുഴുവന്‍ വന്‍ വിപത്തിനെയാണ് നേരിടേണ്ടിവരികയെന്ന് ശാസ്ത്രജ്ഞന്മാരുടെ മുന്നറിയിപ്പ്.

 

പാരീസില്‍ നടന്ന ലോക കാലാവസ്ഥാ വ്യതിയാന ഉച്ചകോടിയില്‍ പങ്കെടുത്ത ശാസ്ത്രജ്ഞന്മാരാണ് ഈ ആശങ്ക പങ്കുവെച്ചത്. കാരബണ്‍ പുറംന്തള്ളലും, ഹരിതഗൃഹ വാതകങ്ങളുടെ ബഹിര്‍ഗമനവും മൂലമുണ്ടകുന്ന ആഗോളതാപനം രണ്ടു ഡിഗ്രി സെല്‍ഷ്യസ് ആയി കുറയ്ക്കുകയാണ് ഉച്ചകോടിയുടെ ലക്ഷ്യം.

 

ഇന്ത്യയും ചൈനയും ഉള്‍പ്പെടെ 180 രാഷ്ട്രങ്ങള്‍ ആഗോളതാപനം കുറയ്ക്കാനുള്ള പദ്ധതികള്‍ മുന്നോട്ടു വെച്ചിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനം നിയന്ത്രണവിധേയമാക്കാനുള്ള പദ്ധതിക്ക് വരുന്ന ചിലവ് തുല്യമായി പങ്കു വെയ്ക്കരുതെന്നും ഏറ്റവും കൂടുതല്‍ കാര്‍ബണ്‍ പുറന്തള്ളുന്ന അമേരിക്കയും ചൈനയും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ കൂടുതല്‍ ചിലവ് വഹിക്കണമെന്നുമാണ് ഇന്ത്യ ഉള്‍പ്പെടെയുള്ള വികസ്വര രാജ്യങ്ങള്‍ ആവശ്യപ്പെട്ടത്.

 

150- തിലധികം രാജ്യങ്ങളുടെ തലവന്മാരും 40,000 പ്രതിനിധികളുമാണ് ഉച്ചകോടിയില്‍ സംബന്ധിച്ചത്. ഉച്ചകോടി നവംബര്‍ 29നു തുടങ്ങി ഡിസംബര്‍ 11-നു സമാപിക്കും.

Categories: Breaking News, Europe, Global

About Author

Related Articles