കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഉപയോഗിക്കുന്ന വിധം

കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഉപയോഗിക്കുന്ന വിധം

കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഉപയോഗിക്കുന്ന വിധം
വൈറ്റമിന്‍ എ, സി, ഇരുമ്പ്, ഫോസ്ഫറസ് എന്നിവയുടെ സമൃദ്ധമായ ഉറവിടമാണ് മുരിങ്ങയില. ആയുര്‍വേദത്തില്‍ മുരിങ്ങയില 300-ഓളം രോഗങ്ങളെ പ്രതിരോധിക്കുന്നുവെന്ന് പറയുന്നു.

 

ഒരു ഗ്രാം മുരിങ്ങയിലയില്‍ ഓറഞ്ചിനുള്ളതിനേക്കാള്‍ ഏഴു മടങ്ങ് ജീവകം സിയും, പാലിലുള്ളതിനേക്കാള്‍ 4 മടങ്ങ് കാത്സ്യവും അടങ്ങിയിട്ടുണ്ട്. അതുപോലെ വാഴപ്പഴത്തിനുള്ളതിനേക്കാള്‍ മൂന്നു മടങ്ങ് പൊട്ടാസ്യം ഒരു ഗ്രാം മുരിങ്ങയിലയില്‍ അടങ്ങിയിട്ടുണ്ട്.

 

കൊളസ്ട്രോള്‍ കുറയ്ക്കുവാന്‍ അത്യുത്തമമായ വസ്തുവാണ് മുരിങ്ങയില. അതിനുള്ള ലളിതമായ മാര്‍ഗ്ഗം ഇപ്രകാരം ചെയ്യാവുന്നതാണ്. ഇത് വെറും അഞ്ചു ദിവസംകൊണ്ട് നിങ്ങളുടെ കൊളസ്ട്രോള്‍ കുറയ്ക്കും. മുരിങ്ങയിലയുടെ ഒരു പിടി എടുത്ത് ഒരു പാത്രത്തില്‍ നിരത്തിയിടുക.

 

അതിനു മുകളിലേക്ക് ചൂട് ചോറ് നിരത്തുക. തിളപ്പിച്ച ഉടനെതന്നെ ചോറ് ഇലയുടെ മുകളില്‍ ഇടേണ്ടതാണ്. ചോറ് തണുത്തതിനുശേഷം സാധാരണ ഉപയോഗിക്കുന്ന കറികള്‍ കൂട്ടി കഴിക്കാം. ചോറിനൊപ്പം പാത്രത്തില്‍ നിരത്തിയിരുന്ന മുരിങ്ങയിലയും കഴിക്കണം.

 

അത്താഴത്തിനു ഒരു നേരം മാത്രമേ ഈ വിധം കഴിക്കാവൂ. ഇങ്ങനെ നാലു ദിവസങ്ങള്‍ തുടര്‍ച്ചയായി മുരിങ്ങയില കഴിക്കുക. നാലു ദിവസത്തില്‍ കൂടുതല്‍ മുരിങ്ങയില കഴിക്കുവാന്‍ പാടുള്ളതല്ല.

Categories: Breaking News, Health

About Author