2015 ഏറ്റവും ചൂടുള്ള വര്‍ഷം; 2016 ഇതിനേക്കാള്‍ ചൂടാകുമെന്ന് മുന്നറിയിപ്പ്

2015 ഏറ്റവും ചൂടുള്ള വര്‍ഷം; 2016 ഇതിനേക്കാള്‍ ചൂടാകുമെന്ന് മുന്നറിയിപ്പ്

2015 ഏറ്റവും ചൂടുള്ള വര്‍ഷം; 2016 ഇതിനേക്കാള്‍ ചൂടാകുമെന്ന് മുന്നറിയിപ്പ്
ജനീവ: 2015 ഏറ്റവും ചൂട് രേഖപ്പെടുത്തിയ വര്‍ഷമായെന്നും എല്‍ നിനോ പ്രതുഭാസം മൂലം 2016 കൂടുതല്‍ ചൂട് ഉള്ളതാകുമെന്നും ലോക അന്തരീക്ഷ നിരീക്ഷണ സംഘടന (ഡബ്ല്യു.എം.എ.) യുടെ മുന്നറിയിപ്പ്.

കാലാവസ്ഥാ വ്യതിയാനത്തിനെതിരെ നടപടി താമസിച്ചാല്‍ അന്തരീക്ഷ ഊഷ്മാവ് 6 ഡിഗ്രി സെല്‍ഷ്യസ് വരെ കൂടുമെന്നും സംഘടന മുന്നറിയിപ്പ് നല്‍കുന്നു.

0.57 സെല്‍ഷ്യസ് (0.01 ഫാരന്‍ ഹീറ്റ്) ഊഷമാവുയര്‍ന്ന 2011-15 കാലഘട്ടത്തിലാണ് ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെട്ട അഞ്ചു വര്‍ഷങ്ങള്‍ ‍.

ആഗോള സമുദ്രോഷ്മാവ് മുമ്പില്ലാത്തവിധം ഉയരുന്നതനുസരിച്ച് അമേരിക്ക, ആസ്ട്രേലിയ, യൂറോപ്പ്, തെക്കേ അമേരിക്ക, റഷ്യ എന്നിവിടങ്ങളില്‍ ചൂട് റെക്കോര്‍ഡ് തകര്‍ത്ത് വര്‍ദ്ധിക്കുകയാണ്.

Categories: Breaking News, Global

About Author