വിയറ്റ്നാമില്‍ രണ്ടു ക്രിസ്ത്യന്‍ മിഷണറിമാരെ പോലീസ് മര്‍ദ്ദിച്ചു

വിയറ്റ്നാമില്‍ രണ്ടു ക്രിസ്ത്യന്‍ മിഷണറിമാരെ പോലീസ് മര്‍ദ്ദിച്ചു

വിയറ്റ്നാമില്‍ രണ്ടു ക്രിസ്ത്യന്‍ മിഷണറിമാരെ പോലീസ് മര്‍ദ്ദിച്ചു
ലാം ഡോംങ് : വീയറ്റ്നാമില്‍ മിഷന്‍ പ്രവര്‍ത്തനം ചെയ്തുവന്ന രണ്ടു ക്രൈസ്തവരെ വീയറ്റ്നാം പോലീസ് കസ്റ്റഡിയിലെടുത്തു മര്‍ദ്ദിച്ചു.

വീയറ്റ്നാമിലെ സെന്‍ട്രെല്‍ ഹൈലാന്റ്സിലെ ലാം ഡോംങ്ങില്‍ മിഷന്‍ പ്രവര്‍ത്തനം ചെയ്യുന്ന ട്രാന്‍ മിന്‍ഹ് നാട്ട്, ചു വാന്‍ സണ്‍ എന്നിവര്‍ക്കാണ് നവംബര്‍ 17-ന് ക്രൂരമായി മര്‍ദ്ദനമേറ്റത്. ഇരുവരേയും പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇതില്‍ ട്രാന്‍ മിന്‍ഹിന് നെഞ്ചിലും ശരീരത്തും ഗുരുതരമായി പരിക്കേറ്റു. ഇരുവരും മിഷന്‍ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതിനു മുമ്പ് ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ബുദ്ധമത ഭൂരിപക്ഷമുള്ള വീയറ്റ്നാമില്‍ ജനസംഖ്യയുടെ 8 ശതമാനം പേര്‍ മാത്രമാണ് ക്രൈസ്തവര്‍ .

Categories: Breaking News, Global

About Author