മ്യാന്മര്‍ ജനാധിപത്യത്തിലേക്ക്; പ്രതീക്ഷയോടെ ക്രൈസ്തവര്‍

മ്യാന്മര്‍ ജനാധിപത്യത്തിലേക്ക്; പ്രതീക്ഷയോടെ ക്രൈസ്തവര്‍

മ്യാന്മര്‍ ജനാധിപത്യത്തിലേക്ക്; പ്രതീക്ഷയോടെ ക്രൈസ്തവര്‍
യങ്കൂണ്‍ : അരനൂറ്റാണ്ടിലേറെയായി പട്ടാളാഭരണത്തിന്റെ പിടിയിലമര്‍ന്ന മ്യാന്മര്‍ ഇനി ജനാധിപത്യ വ്യവസ്ഥിതിയിലേക്ക്.

 

മ്യാന്മറില്‍ നടന്ന ദേശീയ തിരഞ്ഞെടുപ്പില്‍ വര്‍ഷങ്ങളായി ജനാധിപത്യത്തിനുവേണ്ടി വാദിച്ച് പോരാടിവന്ന ഓങ് സാന്‍ സുചിയുടെ നേതൃത്വത്തിലുള്ള എന്‍ . എല്‍ . ഡി. പാര്‍ട്ടി 85 ശതമാനത്തിലധികം വോട്ടുകള്‍ നേടി ഏറെ മുന്നിലെത്തി. എന്‍ . എല്‍ . ഡി. 348 സീറ്റുകള്‍ നേടിയതായി തിരഞ്ഞെടുപ്പു കമ്മീഷണര്‍ അറിയിച്ചു.

 

ഇതോടെ 60 വര്‍ഷത്തെ പട്ടാള ഭരണത്തില്‍നിന്നും ജനങ്ങള്‍ തിരഞ്ഞെടുത്ത സര്‍ക്കാരിലേക്ക് മ്യാന്മര്‍ മാറി. നിലവിലെ പട്ടാള ഭരണകൂടം പ്രസിഡന്റ് അധികാരം കൈമാറാമെന്നുള്ള സന്നദ്ധത അറിയിച്ചിട്ടുണ്ട്. രാജ്യത്ത് ന്യൂനപക്ഷ വിഭാഗമായ ക്രൈസ്തവര്‍ക്ക് ഇതുവരെ പല പ്രതികൂലങ്ങളേയും അതിജീവിക്കേണ്ടതായി വന്നിട്ടുണ്ട്. സുവിശേഷ പ്രവര്‍ത്തനങ്ങള്‍ക്ക് പലപ്പോഴും അധികാരികളുടെ എതിര്‍പ്പുകളും പീഢനങ്ങളും ഉണ്ടായിട്ടുണ്ട്.

 

തിരെഞ്ഞെടുപ്പു ഫലം വളരെ പ്രതീക്ഷ നല്‍കുന്നതായി കച്ചിന്‍ ബാപ്റ്റിസ്റ്റ് കണ്‍വന്‍ഷന്‍ ജനറല്‍ സെക്രട്ടറി റവ. ഡോ. ഹക്കലം സാംസണ്‍ പറഞ്ഞു. ഒരു ജനാധിപത്യ സര്‍ക്കാര്‍ ഉണ്ടാകുമ്പോള്‍ നമുക്ക് പരസ്യമായ സുവിശേഷവേലയ്ക്ക് അനുകൂലമായ സാഹചര്യമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി റീഫൊര്‍മേഷന്‍ തിയോളജിക്കല്‍ സെമിനാരി പ്രസിഡന്റ് റവ. ഡോ. നയിങ് തങ് പറഞ്ഞു.

Categories: Breaking News, Global, Top News

About Author