കരിയംപ്ലാവ് കണ്‍വന്‍ഷന്‍ ജനുവരി 11-17 വരെ

കരിയംപ്ലാവ് കണ്‍വന്‍ഷന്‍ ജനുവരി 11-17 വരെ

കരിയംപ്ലാവ് കണ്‍വന്‍ഷന്‍ ജനുവരി 11-17 വരെ
കരിയംപ്ലാവ് : ഡബ്ല്യു.എം.ഇ. 67-മതു ജനറല്‍ കണ്‍വന്‍ഷന്‍ ജനുവരി 11-17 വരെ കരിയംപ്ലാവ് ഹെബ്രോന്‍ സ്റ്റേഡിയത്തില്‍ നടക്കും.

 

പാസ്റ്റര്‍ കെ.എം. പൌലോസ് ജനറല്‍ കണ്‍വീനറായി, പാസ്റ്റര്‍മാരായ ജി ഗബ്രിയേല്‍ , സി.ജെ. മത്തായി, സി.എം. സാബു, സി.പി.ഐസക്ക്, ജെയിംസ് വി. ഫിലിപ്പ്, വി.ജെ. സാംകുട്ടി തുടങ്ങിയവരടങ്ങിയ വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തനം ആരംഭിച്ചു.

 
ഇന്ത്യയില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന വിശ്വാസികള്‍ക്കും, ശുശ്രൂഷകന്മാര്‍ക്കും പുറമേ, അമേരിക്ക, യൂറോപ്പ്, ഗള്‍ഫ് എന്നിവിടങ്ങളില്‍നിന്നെത്തുന്നവരും പങ്കെടുക്കും. പൊതുയോഗങ്ങള്‍ ‍, പവ്വര്‍ കോണ്‍ഫറന്‍സുകള്‍ ‍, ബൈബിള്‍ സ്റ്റഡി, പ്രതിനിധി സമ്മേളനം, സഹോദരി സമ്മേളനം, സണ്ടേസ്കൂള്‍ – യുവജന സമ്മേളനങ്ങള്‍ , മിഷനറി സമ്മേളനം, പെന്തക്കോസ്ത് ഐക്യ സമ്മേളനം തുടങ്ങിയവ ഉണ്ടായിരിക്കും.

 

സ്റ്റേറ്റ് – റീജിയന്‍ ഡയറക്ടര്‍മാരായ പാസ്റ്റര്‍മാരായ ഡി.സി.എച്ച്. ബര്‍ദന്‍ ‍, റവ. ജോഷ്വാ, ജി. ഗബ്രിയേല്‍ , എന്‍ ‍. ജെ. ജോസഫ്, എം.എം. മത്തായി തുടങ്ങിയവര്‍ നേതൃത്വം നല്‍കും.

Categories: Breaking News, Convention

About Author

Related Articles