നാടുവിട്ട യുവ ഡോക്ടര്‍ ഇരുപതു വര്‍ഷമായി കൊടും വനത്തില്‍

നാടുവിട്ട യുവ ഡോക്ടര്‍ ഇരുപതു വര്‍ഷമായി കൊടും വനത്തില്‍

നാടുവിട്ട യുവ ഡോക്ടര്‍ ഇരുപതു വര്‍ഷമായി കൊടും വനത്തില്‍
സെവില്ല: ഇരുപതു വര്‍ഷം മുമ്പ് നാടുവിട്ട് കാണാതായ യുവ ഡോക്ടറെ കൊടും വനത്തില്‍ കണ്ടെത്തി.

 

ചാര്‍ളോസ് സാഞ്ചെസ് എന്ന ഡോക്ടറെയാണ് വനത്തിനുള്ളില്‍ കണ്ടെത്തിയത്. 26-വയസ്സിലാണ് ഇയാളെ കാണതാകുന്നത്. 1995-ല്‍ വീടുവിട്ട സാഞ്ചെസിനെ 2010-ല്‍ മരിച്ചതായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. മധ്യ ഇറ്റലിയിലെ ടസ്കാനിയിലെ കൊടും വനത്തില്‍ നിന്നാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്.

 

കഴിഞ്ഞദിവസം കാട്ടില്‍ വന വിഭവങ്ങള്‍ ശേഖരിക്കാന്‍ പോയ വന വാസികളാണ് വനത്തിനുള്ളില്‍ ഒരു ടെന്റ് കെട്ടി താമസിച്ചിരുന്ന സാഞ്ചെസിനെ കണ്ടെത്തിയത്. താന്‍ സ്പാനിഷ് വംശജനാണെന്നും ഇരുപതു വര്‍ഷമായി വനത്തില്‍ കുടില്‍ കെട്ടി താമസിക്കുകയാണെന്നും പറഞ്ഞു.

 

കടുത്ത മാനസിക സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് സൈക്യാട്രിസ്റ്റ് കൂടിയായ സാഞ്ചെസ് നാടുവിടുകയായിരുന്നു. ഇയാള്‍ ജീവിച്ചിരുപ്പുണ്ടെന്ന് അറിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്ന് സാഞ്ചെസിന്റെ അമ്മ അമലിയയും (65) കുടുംബംഗങ്ങളും പറഞ്ഞു.

Categories: Breaking News, Global

About Author